ദുബൈയില്‍ തൊഴിൽ തർക്കത്തിന് 10 ദിവസത്തിനുള്ളില്‍ പരിഹാരം

Update: 2018-03-18 22:18 GMT
ദുബൈയില്‍ തൊഴിൽ തർക്കത്തിന് 10 ദിവസത്തിനുള്ളില്‍ പരിഹാരം
Advertising

നിലവിൽ 30 ദിവസം കൊണ്ട് തീര്‍പ്പാക്കുന്ന തര്‍ക്കങ്ങളുടെ കാലാവധിയാണ് മാനവ വിഭവ ശേഷി മന്ത്രാലയം പത്ത് ദിവസമാക്കി ചുരുക്കിയത്

ദുബൈയിലെ തൊഴിലാളി തർക്കങ്ങൾ പത്തു ദിവസം കൊണ്ട്​ തീർപ്പാക്കാൻ പദ്ധതി. നിലവിൽ 30 ദിവസം കൊണ്ട് തീര്‍പ്പാക്കുന്ന തര്‍ക്കങ്ങളുടെ കാലാവധിയാണ് മാനവ വിഭവ ശേഷി മന്ത്രാലയം പത്ത് ദിവസമാക്കി ചുരുക്കിയത്.

Full View

തൊഴിൽ തർക്കങ്ങൾ ഏറ്റവും മികച്ച രീതിയിൽ ഒത്തുതീർക്കുന്നതിന്​ ആറ്​ സംഘങ്ങൾ രൂപം നൽകിയതായി മാനവ വിഭവശേഷി മന്ത്രാലയത്തിലെ തൊഴിലാളി വിഭാഗം ഡയറക്ടർ മുഹമ്മദ്​ അഹ്​മദ്​ മുബാറക്​ അൽ ഹമ്മാദി പറഞ്ഞു. തൊഴിലാളികളുടെ പരാതികൾ സേവന കേന്ദ്രങ്ങളിൽ രജിസ്​റ്റർ ചെയ്യാം. കോടതിയിലേക്ക്​ നീങ്ങാതെ രമ്യമായി പരിഹാരമുണ്ടാക്കാനാണ് ആദ്യം​ശ്രമിക്കുക.

ദുബൈ കോർട്​സ്​ മുന്നോട്ടുവെക്കുന്ന നിർദേശങ്ങൾക്കനുസൃതമായ 'ഗ്രീൻ റൂം' ആണ്​ പദ്ധതികളിലൊന്ന്​. തർക്കത്തിലുള്ള കക്ഷികൾക്ക്​ സമാധാനപൂർണമായ അന്തരീക്ഷത്തിൽ ഇരുന്ന്​ ചർച്ച ചെയ്യാനുള്ള സൗകര്യമാണ്​ അവിടെ ഒരുക്കുക. നിയമ ഉപദേശ സംവിധാനമാണ്​ മറ്റൊരു പദ്ധതി. തൊഴിലാളികൾക്ക്​ തങ്ങളുടെ അവകാശങ്ങളെക്കുറിച്ച്​ ബോധവത്​കരണം നൽകാനാണിത്​. ​തൊഴിലാളികളുടെ ​പ്രശ്​നങ്ങൾക്ക്​ രണ്ടു ദിവസം കൊണ്ട്​ കൃത്യമായ മറുപടി നൽകും.

സഞ്ചരിക്കുന്ന തൊഴിൽ കോടതികളാണ്​ തർക്കങ്ങൾ എളുപ്പം തീർപ്പാക്കാനുള്ള സുപ്രധാന പദ്ധതികളിലൊന്ന്​. മന്ത്രാലയത്തിലെ തൊഴിൽ ഇൻസ്പെക്ടർമാരും ദുബൈ കോടതിയിലെ വിദഗ്​ധരും സഞ്ചരിക്കുന്ന കോടതിയിലുണ്ടാകും. തൊഴിലാളികളുടെ പ്രശ്​നങ്ങളിലും സമരങ്ങളിലും ഇവര്‍ അടിയന്തിരമായി ഇടപെടും.

Tags:    

Similar News