മുണ്ടക്കൈ ദുരന്തം: പി.സി.എഫ് സഹായം വിതരണം ചെയ്തു
Update: 2024-12-25 15:46 GMT
സലാല: വയനാട് ദുരന്തത്തിൽ സർവ്വതും നഷ്ടമായ പതിനഞ്ച് കുടുംബങ്ങൾക്ക് പി.സി.എഫ് സലാല തൊഴിലുപകരണങ്ങൾ വിതരണം ചെയ്തു. കൽപറ്റ എ.ജി.ടി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പി.ഡി.പി വൈസ് ചെയർമാൻ വർക്കല രാജാണ് തൊഴിലുപകരണങ്ങൾ കൈമാറിയത്. ചടങ്ങിൽ സിയാവുദ്ദീൻ തങ്ങൾ,മജീദ് ചേർപ്പ്, ശശികുമാരി തുടങ്ങിയ പി.ഡി.പി നേതാക്കൾ സംബന്ധിച്ചു. കൂടുതൽ സഹായങ്ങൽ ഇനിയും ചെയ്യുമെന്ന് പി.സി.എഫ് പ്രസിഡന്റ് റസാഖ് ചാലിശ്ശേരി പറഞ്ഞു. ടി.പി.ലത്തീഫ്, ശംസുദ്ദീൻ പയ്യോളി എന്നിവർ നേതൃത്വം നൽകി.