ഇനിയും ഭൂമിയേറ്റെടുക്കാതെ കരിപ്പൂര്‍ വിമാനത്താവളം വികസിപ്പിക്കാനാവില്ലെന്ന് ഉമ്മന്‍ചാണ്ടി
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് ഉമ്മന്‍ചാണ്ടി ഖത്തറില്‍
കരിപ്പൂര്‍ വിമാനത്താവള വികസനത്തിന് ആവശ്യമായ ഭൂമിയേറ്റെടുക്കാന്‍ യു ഡി എഫിനും എല്‍ ഡി എഫിനുമായില്ലെന്നതാണ് പ്രതിസന്ധിക്ക് കാരണമെന്ന് മുന്‍ മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി ദോഹയില്‍ പറഞ്ഞു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് അദ്ദേഹം ഖത്തറിലെത്തിയത്. ഖത്തര്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ലബിന്‍ നാസിര്‍ ബിന്‍ ഖലീഫ അല്‍ഥാനിയെ ഉമ്മന്‍ ചാണ്ടി സന്ദര്‍ശിച്ചു.
ഇനിയും ഭൂമിയേറ്റെടുക്കാതെ കരിപ്പൂര്‍ വിമാനത്താവളം വികസിപ്പിക്കാനാവില്ലെന്ന് പറഞ്ഞ ഉമ്മന്‍ചാണ്ടി പരിസരവാസികള്‍ ഭൂമി വിട്ടുകൊടുക്കില്ലെന്ന നിലപാടില്‍ നിന്ന് മാറണമെന്ന് ആവശ്യപ്പെട്ടു . ഭൂമിയേറ്റെടുക്കുന്നതില്‍ ഇരുമുന്നണികളും പരാജയപ്പെട്ടതാണ് പ്രതിസന്ധിക്ക് കാരണമായതെന്നും അദ്ദേഹം ദോഹയില്‍ പറഞ്ഞു . രണ്ട് ദിവസത്തെ ഖത്തര്‍ സന്ദര്‍ശനത്തിനിടെ ദോഹയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ വിവാദങ്ങളിലേക്ക് കടക്കാനാഗ്രഹിക്കുന്നില്ലെന്നു പറഞ്ഞാണ് അദ്ദേഹം സംസാരമാരംഭിച്ചത്. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നേതാക്കള്‍ക്ക് പഞ്ഞമില്ലെന്നും, പ്രതിപക്ഷ നേതാവാകാന്‍ താന്‍ വിസമ്മതിച്ച കാരണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ കെപിസിസി പ്രസിഡന്റാകാനും താത്പര്യമില്ലെന്നും വ്യക്തമാക്കി.
ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ പ്രശ്‌നം ശ്രദ്ധയില്‍ പെടുത്തിയതായി അറിയിച്ചു. പുതിയ എംബസി മാറ്റം പ്രവാസികളില്‍ പ്രയാസമുണ്ടാക്കുന്നതായി ഇന്ത്യന്‍ അംബാസഡറെ ധരിപ്പിച്ചതായും ഉമ്മന്‍ ചാണ്ടി അറിയിച്ചു. രാവിലെ ഹമദ് ആശുപത്രിയിലെ റിഹാബിലിറ്റേഷന്‍ സെന്റര്‍, കാന്‍സര്‍ സെന്റര്‍ എന്നിവിടങ്ങളിലും അദ്ദേഹം സന്ദര്‍ശനം നടത്തി.