ഉപരോധം ഖത്തറിന്റെ വ്യാപാരമേഖലയെ ബാധിച്ചിട്ടില്ലെന്ന് ഗവ.കമ്മ്യൂണിക്കേഷന്‍ ഓഫീസ്
ഉപരോധ രാജ്യങ്ങളുമായുള്ള വ്യാപാരത്തിന്റെ തോത് 6.7 ശതമാനം മാത്രമായിരുന്നെന്നാണ് കണക്ക്
ഉപരോധം ഖത്തറിന്റെ വ്യാപാരമേഖലയെ ബാധിച്ചിട്ടില്ലെന്ന് ഗവണ്മെന്റ് കമ്മ്യൂണിക്കേഷന്‍ ഓഫീസ് വ്യക്തമാക്കി . ഉപരോധ രാജ്യങ്ങളുമായുള്ള വ്യാപാരത്തിന്റെ തോത് 6.7 ശതമാനം മാത്രമായിരുന്നെന്നാണ് കണക്ക്. ഇന്ത്യയുള്‍പ്പെടെയുള്ള മറ്റു വ്യാപാര പങ്കാളികളുമായാണ് പ്രധാന വ്യവഹാരങ്ങളെന്നും ഗവണ്മെന്റ് കമ്മ്യൂണിക്കേഷന്‍ ഓഫീസ് .
ഉപരോധ രാജ്യങ്ങളുമായുള്ള ഖത്തറിന്റെ വ്യാപാരം ആകെ വ്യാപാരത്തിന്റെ 6.7 ശതമാനം മാത്രമാണെന്നും ജപ്പാൻ, ദക്ഷിണ കൊറിയ, ഇന്ത്യ തുടങ്ങിയ ഖത്തറിന്റെ പ്രധാന വാണിജ്യപങ്കാളികളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ കുറവാണെന്നും ഗവൺമെന്റ് കമ്യൂണിക്കേഷൻ ഓഫീസ് വ്യക്തമാക്കി. ഓഫീസിെൻറ ട്വിറ്റർ അക്കൗണ്ടിലാണ് കണക്കുകൾ പോസ്റ്റ് ചെയ്തിരിക്കുന്ന്. റിപ്പോർട്ടുകൾ പ്രകാരം ഖത്തറിന്റെ ആഗോള വാണിജ്യമേഖലയെ ഉപരോധം ഒരു നിലക്കും ബാധിക്കുകയില്ലെന്നാണ് നിരീക്ഷകർ വ്യക്തമാക്കുന്നത്. ഇന്ത്യ, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുടെ ആകെയുള്ള വാർഷിക വ്യാപാരത്തിന്റെ ആകെത്തുക 6000 കോടി ഡോളറാണെങ്കിൽ ഉപരോധ രാജ്യങ്ങളുമായുള്ള ആകെ വ്യാപാരം 400 കോടി ഡോളർ മാത്രമേയുള്ളൂ ഉപരോധം നിലവിൽ വന്നതിന് ശേഷം രാജ്യത്തിന് ഒരു ഷിപ്മെന്റ് പോലും വൈകുകയോ ലഭിക്കാതിരിക്കുകയോ ചെയ്തിട്ടില്ല . ഖത്തറിന് സാമ്പത്തിക മേഖലയിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിന് വ്യക്തമായ പദ്ധതിയുണ്ടെന്നും ഖത്തർ ജനത അതിന്റെ നേതൃത്വത്തിനും ഭരണകൂടത്തിനും പിന്തുണ അർപ്പിച്ചുകഴിഞ്ഞുവെന്നും ഓഫീസ് വ്യക്തമാക്കി.