ഭക്ഷണം പാഴാക്കുന്നതിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി ദുബൈ നഗരസഭ

Update: 2018-04-15 00:45 GMT
Editor : Jaisy
ഭക്ഷണം പാഴാക്കുന്നതിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി ദുബൈ നഗരസഭ
Advertising

ഭക്ഷ്യ ഉൽപാദകരോ ഉപഭോക്താക്കളോ ഭക്ഷണം പാഴാക്കരുതെന്ന ആഹ്വാനമാണ്​ യു.എ.ഇ ഭക്ഷ്യബാങ്കും നഗരസഭയും ചേർന്ന്​ മുന്നോട്ടുവെക്കുന്നത്

ഭക്ഷണം പാഴാക്കുന്നതിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി ദുബൈ നഗരസഭ. ഭക്ഷ്യ ഉൽപാദകരോ ഉപഭോക്താക്കളോ ഭക്ഷണം പാഴാക്കരുതെന്ന ആഹ്വാനമാണ്​ യു.എ.ഇ ഭക്ഷ്യബാങ്കും നഗരസഭയും ചേർന്ന്​ മുന്നോട്ടുവെക്കുന്നത്​.

Full View

ഒക്ടോബർ 16ന്​ സീറോ ഫുഡ് വേസ്റ്റ് എന്ന ഹാഷ്​ടാഗിൽ സാമൂഹിക മാധ്യമ ക്യാമ്പയിനും ഭക്ഷണവിതരണം, ബോധവത്കരണം, വിവിധ മത്സരങ്ങൾ തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ​ ഭക്ഷണം പാഴാവുന്നത്​ തടയാൻ ഉതകുന്ന ആശയങ്ങളും കർമ പദ്ധതയികളും മുന്നോട്ടുവെക്കാൻ സ്ഥാപനങ്ങളോടും വ്യക്​തികളോടും നഗരസഭ നിർദേശിച്ചിട്ടുണ്ട്​. www.foodsafetydubai.com വെബ്​സൈറ്റിൽ സീറോ ഫുഡ്​വേസ്​റ്റ്​ എന്ന വിഭാഗത്തിലാണ്​ ആശയങ്ങൾ സമർപ്പിക്കേണ്ടത്​. പൊതുജനങ്ങൾക്കും ദുബൈ നഗരസഭാ ജീവനക്കാർക്കും ഏറ്റവും മികച്ച ആശയം മത്സരം ഏർപ്പെടുത്തിയിട്ടുണ്ട്​. സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്ന ആശയങ്ങളുടെ സ്ക്രീൻഷോട്ടുകൾ UAEfoodbank@dm.gov.ae എന്ന വിലാസത്തിലാണ്​ അയക്കേണ്ടത്​.

സ്കൂളുകൾക്ക്​ ഭക്ഷണം പാഴാക്കലിനെതിരെ പോസ്റ്ററുകളും വീഡിയോയും തയ്യാറാക്കി സമർപ്പിക്കാം. നഗരത്തിന്റെ വിവിധ കോണുകളിൽ സ്ഥാപിച്ച ഫ്രിഡ്ജുകളിൽ ഭക്ഷണം നിറച്ച്​ ആവശ്യക്കാർക്ക്​ ലഭ്യമാക്കലാണ്​ ഭക്ഷ്യദിനത്തോടനുബന്ധിച്ച മറ്റൊരു പ്രവർത്തനം. ദുബൈയിലും യുഎഇയിൽ ആകമാനവും ഭക്ഷണം പാഴാവുന്നത്​ തടയാൻ വ്യക്തികളും സർക്കാരും കഴിയുന്നത്ര പരിശ്രമിക്കണമെന്ന്​ ദുബൈ നഗരസഭ വ്യക്തമാക്കി.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News