ഗള്‍ഫ് ഫുഡ് മേളയില്‍ ജനപ്രവാഹം
120 രാജ്യങ്ങളിലെ 5000 കമ്പനികളാണ് ഇത്തവണ ഗള്‍ഫ് ഫുഡ് മേളയില്‍ പങ്കെടുക്കുന്നത്.
120 രാജ്യങ്ങളിലെ ഭക്ഷ്യോല്‍പന്ന സ്ഥാപനങ്ങള്‍ പങ്കെടുക്കുന്ന ദുബൈയിലെ ഗള്‍ഫ് ഫുഡ് മേളയില്‍ ജനത്തിരക്ക് ഏറുന്നു. ഗള്‍ഫില്‍ ഭക്ഷ്യോല്‍പന്നങ്ങള്‍ക്ക് വാറ്റും എക്‌സൈസ് ടാക്‌സും ഏര്‍പ്പെടുത്തിയ ശേഷം നടക്കുന്ന ഗള്‍ഫ് ഫുഡ് മേള എന്ന പ്രത്യേകതയും ഇക്കുറിയുണ്ട്.
120 രാജ്യങ്ങളിലെ 5000 കമ്പനികളാണ് ഇത്തവണ ഗള്‍ഫ് ഫുഡ് മേളയില്‍ പങ്കെടുക്കുന്നത്. മൂല്യവര്‍ധിത നികുതിയും പാനീയങ്ങള്‍ക്ക് എക്‌സൈസ് ടാക്‌സും നിലവില്‍ വന്ന ശേഷം നടക്കുന്ന ആദ്യ ഗള്‍ഫ് ഫുഡ് മേളയെന്ന നിലയില്‍ ഇത്തവണത്തേത് ഏറെ ശ്രദ്ധേയമാണ്. ഗള്‍ഫ് വിപണിയില്‍ ഉല്‍പന്നങ്ങള്‍ക്ക് വിലയേറുന്നത് തിരിച്ചടിയാവില്ലെന്നാണ് വ്യാപാരരംഗത്തുള്ളവര്‍ വിലയിരുത്തുന്നത്.
ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ക്ക് പലപ്പോഴും വിദേശത്തേക്കുള്ള കവാടം കൂടിയാണ് ഗള്‍ഫ് ഫുഡ്‌മേള.
ആഗോളതലത്തില്‍ തന്നെ ഭക്ഷ്യോല്‍പന്നരംഗം വളരുകയാണെന്ന സൂചനയാണ് മേളയിലെ വന്‍ ജനപങ്കാളിത്തം വ്യക്തമാക്കുന്നത്. ഈമാസം 22 വരെ ലോകത്തെ എല്ലാ രുചിഭേദങ്ങളും ദുബൈയില്‍ സംഗമിക്കും.