സമകാലീന സാമൂഹ്യാവസ്ഥകളോട് സംവദിച്ച് മുച്ചന്‍
സമകാലിക വിഷയങ്ങളോട് മൂര്‍ച്ചയേറിയ ഭാഷയില്‍ സംവദിക്കുന്ന മുച്ചന്‍ എന്ന രംഗാവിഷ്‌കാരം ദോഹയില്‍ അരങ്ങേറി.
സമകാലിക വിഷയങ്ങളോട് മൂര്‍ച്ചയേറിയ ഭാഷയില്‍ സംവദിക്കുന്ന മുച്ചന്‍ എന്ന രംഗാവിഷ്‌കാരം ദോഹയില്‍ അരങ്ങേറി. ഖത്തറിലെ പയ്യന്നൂര്‍ സൗഹൃദ വേദിയുടെ പത്താം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് മുച്ചന്‍ അരങ്ങിലെത്തിയത്.
ഗ്രാമത്തിലെ ഒരു ശ്മശാനത്തിന്‍റെ പശ്ചാത്തലത്തില്‍ സമകാലിക സാഹചര്യങ്ങളെ വിമര്‍ശനാത്മകമായി സമീപിക്കുകയാണ് മുച്ചന്‍ എന്ന രംഗാവിഷ്‌കാരം . സാമുദായിക സംഘര്‍ഷങ്ങളുടെ അടിവേരും അര്‍ത്ഥശൂന്യതയും തുറന്നു കാട്ടുന്ന നാടകത്തില്‍ വൃദ്ധജന്മങ്ങളെ ബാധ്യതയായി കാണുന്ന വര്‍ത്തമാന ശീലത്തെയും വിമര്‍ശിക്കുന്നുണ്ട്. കെട്ടകാലത്തും സത്യം വിളിച്ചു പറയാന്‍ സമൂഹം അംഗീകരിക്കാത്ത ചില നാവുകളുണ്ടാകുമെന്ന് ഓര്‍മ്മപ്പെടുത്തുകയാണ് മുച്ചന്‍.
വിനോദ് കാനായി രചന നിര്‍വ്വഹിച്ച് പയ്യന്നൂര്‍ സൗഹൃദ വേദി അവതരിപ്പിച്ച മുച്ചന്‍റെ സംവിധാനം നിര്‍വ്വഹിച്ചത് ഗണേഷ്ബാബു മയ്യില്‍, രതീഷ് മെത്രാടന്‍ എന്നിവര്‍ ചേര്‍ന്നാണ്. മുച്ചനായി വേഷമിട്ട മനീഷ് സാരംഗിയും ശ്മശാനത്തില്‍ അഭയം തേടിയ കണ്ടന്‍കോരന്‍ എന്ന കഥാപാത്രത്ത അവതരിപ്പിച്ച സത്യന്‍ കുത്തൂരും നാടകത്തില്‍ നിറഞ്ഞു നിന്നു.