യുഎഇയില്‍ വാട്ട്സ്ആപ്പ് കോളുകള്‍ നിയമവിധേയമാക്കിയിട്ടില്ലെന്ന് ട്രാ

Update: 2018-04-18 00:58 GMT
യുഎഇയില്‍ വാട്ട്സ്ആപ്പ് കോളുകള്‍ നിയമവിധേയമാക്കിയിട്ടില്ലെന്ന് ട്രാ
Advertising

ഇന്ന് രാവിലെ മുതല്‍ യുഎഇയില്‍ വാട്ട്സ്ആപ്പില്‍ നിന്ന് സൗജന്യ വോയ്സ് കോള്‍ സൗകര്യം ലഭിച്ചിരുന്നു

Full View

യുഎഇയില്‍ വാട്ട്സ്ആപ്പ് കോളുകള്‍ നിയമവിധേയമാക്കിയിട്ടില്ലെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ വിശദീകരണം. ഇന്ന് രാവിലെ മുതല്‍ യുഎഇയില്‍ വാട്ട്സ്ആപ്പില്‍ നിന്ന് സൗജന്യ വോയ്സ് കോള്‍ സൗകര്യം ലഭിച്ചിരുന്നു. ഇതോടെ രാജ്യത്ത് വാട്ട്സ്ആപ്പ് കോള്‍ സംവിധാനം തുറന്നു നല്‍കി എന്ന വാര്‍ത്ത പ്രചരിച്ചു.

രാവിലെ മുതല്‍ പലര്‍ക്കും നാട്ടിലേക്ക് വാട്ട്സ് ആപ്പിലൂടെ സൗജന്യമായി വിളിക്കാന്‍ കഴിഞ്ഞു. ടെലികോം കമ്പനികളുടെ പെരുന്നാള്‍ സമ്മാനമായിരിക്കും എന്നാണ് പലരും കരുതിയത്. യുഎഇയില്‍ വാട്ട്സ്ആപ്പ് കോള്‍ നിയമവിധേയമാക്കി എന്നവിധം സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകളും പരന്നു. ഈ സാഹചര്യത്തിലാണ് ടിആര്‍എ വിശദീകരണം നല്‍കിയത്. ഇന്റര്‍നെറ്റ് വോയ്സ് പ്രോട്ടോകോളുമായി ബന്ധപ്പെട്ട നിയമത്തില്‍ യാതൊരുമാറ്റവും വന്നിട്ടില്ല എന്നായിരുന്നു അറിയിപ്പ്. എങ്കിലും പലര്‍ക്കും വ്യക്തത കുറവോടെ ഇപ്പോഴും വാട്ട്സ്ആപ്പിലൂടെ മറ്റുള്ളവരുമായി സംസാരിക്കാന്‍ കഴിയുന്നുണ്ട്. ഇത് സാങ്കേതിക തകരാറാകാനാണ് സാധ്യതയെന്നാണ് വിലയിരുത്തല്‍. ഇത് സംബന്ധിച്ച് കൃത്യമായ വിശദീകരണം അധികൃതര്‍ നല്‍കിയിട്ടുമില്ല.

Tags:    

Similar News