കേരളത്തിന്റെ സമഗ്ര പുരോഗതിക്ക്‌ പ്രവാസികൾ വഹിച്ചുകൊണ്ടിരിക്കുന്ന പങ്ക് അമൂല്യമാണെന്ന് സുധാകരന്‍

Update: 2018-04-20 23:24 GMT
Editor : Jaisy
കേരളത്തിന്റെ സമഗ്ര പുരോഗതിക്ക്‌ പ്രവാസികൾ വഹിച്ചുകൊണ്ടിരിക്കുന്ന പങ്ക് അമൂല്യമാണെന്ന് സുധാകരന്‍
Advertising

ഖത്തര്‍ സംസ്‌കൃതിക്കു കീഴില്‍ ദോഹയില്‍ ആരംഭിച്ച നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌കിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം

കേരളത്തിന്റെ സമഗ്രമായ പുരോഗതിക്ക്‌ പ്രവാസികൾ വഹിച്ചുകൊണ്ടിരിക്കുന്ന പങ്ക് അമൂല്യമാണെന്നു പൊതുമരാമത്തു വകുപ്പ് മന്ത്രി ജി.സുധാകരൻ പറഞ്ഞു. ഖത്തര്‍ സംസ്‌കൃതിക്കു കീഴില്‍ ദോഹയില്‍ ആരംഭിച്ച നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌കിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം .

Full View

പ്രവാസികളുടെ ആകുലതകൾ യഥാവിധം മനസിലാക്കുന്ന സർക്കാരും മുഖ്യമന്ത്രിയുമാണ് ഇപ്പോൾ കേരളം ഭരിക്കുന്നത് . സംസ്‌കൃതിയുടെ ജനോപകാരപ്രദമായ ഇത്തരം സേവനപ്രവർത്തങ്ങൾ അഭിനന്ദനാർഹമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു .
ഖത്തര്‍ സംസ്‌കൃതിക്കു കീഴില്‍ ആരംഭിച്ച കേന്ദ്രം പ്രവര്‍ത്തിക്കുന്നത് സ്‌കില്‍സ് ഡെവലപ്‌മെന്റ് സെന്ററിലാണ്. പ്രവാസി ക്ഷേമപദ്ധതികള്‍ വര്‍ദ്ധിപ്പിച്ച കേരളസര്‍ക്കാരും മുഖ്യമന്ത്രിയും പ്രവാസികളനുഭവിക്കുന്ന വിവിധ പ്രശ്‌നങ്ങളെക്കുറിച്ച് മനസ്സിലാക്കിയതായും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ നോർക്ക റൂട്സ് ഡയറക്ടർ സി ,വി റപ്പായി ,കേരള പ്രവാസി ക്ഷേമ നിധി ഡയറക്ടർ ബോർഡ് അംഗം കെ,.കെ ശങ്കരൻ ,സംസ്‌കൃതി പ്രസിഡന്റ് ജലീൽ ,സന്തോഷ് തൂണേരി ,സുധീർ എളന്തോളി എന്നിവർ സംസാരിച്ചു .

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News