ഷാര്‍ജ റോഡുവികസനത്തിന് 150 ലക്ഷത്തിന്‍റെ പദ്ധതി
ഷാര്‍ജ എമിറേറ്റിന്‍റെ ഉള്‍പ്രദേശങ്ങളില്‍ പുതിയ റോഡ് നിര്‍മിക്കുന്നതിന് 150 ദശലക്ഷം ദിർഹമിന്‍റെ പദ്ധതി. 18 മേഖലകളില്‍ പുതിയ റോഡ് നിര്‍മിക്കുമെന്ന് ഷാര്‍ജ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു
ഷാര്‍ജ എമിറേറ്റിന്‍റെ ഉള്‍പ്രദേശങ്ങളില്‍ പുതിയ റോഡ് നിര്‍മിക്കുന്നതിന് 150 ദശലക്ഷം ദിർഹമിന്‍റെ പദ്ധതി. 18 മേഖലകളില്‍ പുതിയ റോഡ് നിര്‍മിക്കുമെന്ന് ഷാര്‍ജ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ഷാര്‍ജയിലെ ദൈദ്, ഹംരിയ, കല്‍ബ, ഖൊര്‍ഫുക്കാന്‍, ദിബ്ബ അല്‍ ഹിസന്‍ എന്നീ പട്ടണങ്ങള്‍ക്ക് അനുബന്ധമായി 66 കിലോമീറ്റര്‍ റോഡ് വികസനത്തിനാണ് പദ്ധതി. എമിറേറ്റിലെ വിവിധ മേഖലകളെ പരസ്പരം ബന്ധിപ്പിക്കുന്നതിന് പുറമെ എമിറേറ്റിലൂടെ കടന്നുപോകുന്ന ദേശീയപാതയിലേക്ക് എത്തുന്നതിനുള്ള മാര്‍ഗം എളുപ്പമാക്കുകയുമാണ് ലക്ഷ്യം. ഹംരിയ കിഴക്ക്, ഹംരിയ്യ പടിഞ്ഞാറ് മേഖലകളില്‍ 30 ദശലക്ഷം ചെലവില്‍ വൺവേ പാത നിര്‍മിക്കും. ദൈദ് പട്ടണത്തിനകത്തെ 4 മേഖലകളെ ബന്ധിപ്പിക്കുന്ന റോഡും യാഥാര്‍ഥ്യമാക്കും. കല്‍ബ പട്ടണത്തില്‍ ഖലാഹ്, ബ്ലോക്ക് 16, ബ്ലോക്ക് 19, അല്‍സാഫ് എന്നിവിടങ്ങളില്‍ പുതിയ റോഡുകള്‍ നിര്‍മിക്കും. ഖൊര്‍ഫുക്കാനില്‍ അല്‍ലുആലിയ, അല്‍ യര്‍മൂഖ്, ഖാദിസിയ എന്നിവിടങ്ങളിലാണ് പുതിയ റോഡുകള്‍ വരുന്നത്. ദിബ്ബ അല്‍ ഹിസ്നിലെ അല്‍ദൂബ്, അല്‍മെഹ്ലബ്, ആല്‍സീഹ്, അല്‍ശമാലി എന്നിവിടങ്ങളിലും പുതിയ റോഡ് നിര്‍മിക്കും. ഓരോ പട്ടണത്തിനും 30 ദശലക്ഷം ദിർഹം ചെലവിടും. ഈ മേഖലയിലെ പള്ളികള്‍, സ്കൂളുകള്‍, പാര്‍ക്കുകള്‍ എന്നിവിടങ്ങളിലേക്കുള്ള യാത്ര എളുപ്പമാക്കുന്നവിധമാണ് റോഡ് രൂപകല്‍പന ചെയ്യുന്നതെന്ന് റോഡ് വിഭാഗം മാനേജര്‍ എഞ്ചിനീയര്‍ ശൈഖ അല്‍ സുവൈയാന്‍ പറഞ്ഞു.