റോഡപകടങ്ങളില്‍ തീര്‍പ്പു കല്‍പിക്കാന്‍ സൗദി ട്രാഫിക് വിഭാഗത്തിന് സ്മാര്‍ട്ട് വിമാനം

Update: 2018-04-22 08:38 GMT
Editor : Jaisy
റോഡപകടങ്ങളില്‍ തീര്‍പ്പു കല്‍പിക്കാന്‍ സൗദി ട്രാഫിക് വിഭാഗത്തിന് സ്മാര്‍ട്ട് വിമാനം
Advertising

അടുത്ത വര്‍ഷം മുതല്‍ റിയാദ് നഗരത്തിലാകും സേവനത്തിന് തുടക്കമാവുക

റോഡപകടങ്ങളില്‍ തീര്‍പ്പു കല്‍പിക്കാന്‍ സൗദി ട്രാഫിക് വിഭാഗത്തിന് സ്മാര്‍ട്ട് വിമാനത്തിന്റെ സേവനം. അടുത്ത വര്‍ഷം മുതല്‍ റിയാദ് നഗരത്തിലാകും സേവനത്തിന് തുടക്കമാവുക. ഗതാഗതക്കുരുക്കില്‍ അപകട സ്ഥലത്തത്തൊന്‍ സ്മാര്‍ട്ട് വിമാനത്തിലൂടെ സാധ്യമാവും.

Full View

സൗദി നിരത്തുകളിലുണ്ടാവുന്ന വാഹനാപകടങ്ങളില്‍ നിയമപരമായ തീര്‍പ്പുകല്‍പിക്കാന്‍ ട്രാഫിക് വിഭാഗത്തിന്റെ സേവനം നല്‍കുന്നത് നജിം കമ്പനിയാണ്. ഇതിനു കീഴില്‍ സ്മാര്‍ട്ട് വിമാനങ്ങള്‍ ഉടന്‍ സേവനമാരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗതാഗതക്കുരുക്കുള്ള നിരത്തുകളില്‍ സംഭവിക്കുന്ന വാഹനാപകട സ്ഥലത്ത് പറന്നത്തെി സംഭവത്തില്‍ നിയമപരമായ തീര്‍പ്പുകല്‍പിക്കാന്‍ സാധിക്കുമെന്നതാണ് സ്മാര്‍ട്ട് വിമാനത്തിന്റെ പ്രത്യേകത. അടുത്ത വര്‍ഷം റിയാദ് നഗരത്തില്‍ സേവനം ആരംഭിക്കും. വൈകാതെ രാജ്യത്തെ ഇതര നഗരങ്ങളിലേക്കും വ്യാപിപ്പിക്കും. വാനനിരീക്ഷണവും ചിത്രമെടുക്കലും നടത്തി അപകടത്തില്‍ പെട്ട കക്ഷികള്‍ക്കിടയില്‍ തീര്‍പ്പുകല്‍പിക്കാന്‍ സ്മാര്‍ട്ട് വിമാനത്തിലൂടെ സാധിക്കും. വിമാനം ചിത്രമെടുത്തു കഴിഞ്ഞാല്‍ ബാക്കി നടപടികള്‍ ഓണ്‍ലൈന്‍ വഴിയായിരിക്കും. ഇതിനാല്‍ അപകടത്തില്‍ പെട്ട വാഹനങ്ങള്‍ നിരത്തില്‍ നിന്ന് മാറ്റാനാകും. ഇത് ഗതാഗതക്കുരുക്കിന് പരിഹാരമാവുമെന്നതും പുതിയ സേവനത്തിന്റെ പ്രത്യേകതയാണ്. റിയാദിലെ കിങ് ഫഹദ് ഹൈവേ, ഈസ്റ്റ്, സൗത്ത് റിങ് റോഡുകളിലുമാണ് സ്മാര്‍ട്ട് വിമാനങ്ങള്‍ നിരീക്ഷണം നടത്തുക. ട്രാഫിക് വിഭാഗത്തിന്റെയോ നജിം കമ്പനിയുടെയോ വാഹനങ്ങള്‍ക്ക് എത്തിപ്പെടാന്‍ പ്രയാസമുള്ള പ്രദേശത്ത് സ്മാര്‍ട്ട് വിമാനം പറന്നത്തെി പ്രശ്നത്തില്‍ ഇടപെടും.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News