ഖത്തര്‍ മരുഭൂമിയില്‍ ജൈവ പച്ചക്കറിത്തോട്ടവുമായി അടുക്കളത്തോട്ടം
ഷഹാനിയയിലെ അല്‍ദോസരി പാര്‍ക്കില്‍ ഈ വര്‍ഷവും വിപുലമായി കൃഷിയിറക്കാനാണ് ഈ മലയാളി കൂട്ടായ്മയുടെ തീരുമാനം
തുടര്‍ച്ചായ മൂന്നാം വര്‍ഷവും ഖത്തര്‍ മരുഭൂമിയില്‍ ജൈവകൃഷി നടത്തുകയാണ് നമ്മുടെ അടുക്കളത്തോട്ടം ദോഹ എന്ന ജൈവകാര്‍ഷിക കൂട്ടായ്മ. ഷഹാനിയയിലെ അല്‍ദോസരി പാര്‍ക്കില്‍ ഈ വര്‍ഷവും വിപുലമായി കൃഷിയിറക്കാനാണ് ഈ മലയാളി കൂട്ടായ്മയുടെ തീരുമാനം.
മരുഭൂമിയില്‍ ആദ്യമായി നെല്ലുവിളയിച്ച് വാര്‍ത്തകളില്‍ ഇടം പിടിച്ച ഖത്തറിലെ ജൈവകാര്‍ഷിക കൂട്ടായമയാണ് നമ്മുടെ അടുക്കളത്തോട്ടം ദോഹ ജൈവകര്‍ഷക സംഘം. ഫേസ്ബുക്ക് കൂട്ടായ്മയായി തുടക്കം കുറിച്ച സംഘത്തിലിന്ന് 800 ലധികം അംഗങ്ങളുണ്ട് .
പ്രതികൂല കാലാവസ്ഥയെ അതിജയിച്ച് മണ്ണ് പാകപ്പെടുത്തിയ ഇവര്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ജൈവകൃഷിയുമായി മുന്നോട്ടു പോവുകയാണ് . ഷഹാനിയയിലെ അല്‍ദോസരി പാര്‍ക്കിലെ കൃഷിയിടത്തില്‍ രണ്ടായിരത്തോളം തൈകള്‍ നട്ടാണ് പുതിയ സീസണ്‍ തുടക്കം കുറിച്ചത് .ജൈവകൃഷിയെ അടുത്തറിയാനെത്തിയ ബിര്‍ള പബ്ലിക് സ്‌കൂളിലെ 150 ഓളം വിദ്യാര്‍ഥികള്‍ക്കൊപ്പം പാര്‍ക്കുടമ മുഹമ്മദ് അല്‍ ദോസരി തൈ നടലിന് തുടക്കമിട്ടു.
കാര്യമായ മുന്നൊരുക്കങ്ങള്‍ നടത്തിയും , മരുഭൂ കൃഷിയിലെ അനുഭവപാഠം മുന്‍നിര്‍ത്തിയുമാണിവര്‍ മൂന്നാം സീസണ് തുടക്കം കുറിച്ചത് .പ്രവാസികള്‍ക്ക് പുതിയ കൃഷിപാഠം പകര്‍ന്ന് കൊടുക്കാന്‍ കൂടി വീട്ടമ്മമാരടങ്ങുന്ന ഈ മലയാളി സംഘം ലക്ഷ്യമിടുന്നുണ്ട് .