ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ഒമാനിലെ ഇബ്രയിൽ പ്രവർത്തനമാരംഭിച്ചു
ഒമാനിൽ ലുലുവിന്റെ 20ാമത് ശാഖയാണിത്
ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലിന്റെ 141ാമത് ഹൈപ്പർ മാർക്കറ്റ് ഒമാനിലെ ഇബ്രയിൽ പ്രവർത്തനമാരംഭിച്ചു. ഒമാനിൽ ലുലുവിന്റെ 20ാമത് ശാഖയാണിത്. ഉപഭോക്താക്കളുടെ സൗകര്യങ്ങൾക്ക് മുൻഗണന നല്‍കി സവിശേഷ മാതൃകയിലാണ് ഹൈപ്പർ മാർക്കറ്റ് തയാറാക്കിയിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
സ്റ്റേറ്റ് അഡ്വൈസർ ശൈഖ് മുഹമ്മദ് ബിൻ അഹ്മത് അൽ ഹാർത്തി ഉദ്ഘാടനം നിർവഹിച്ചു. ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ. യുസുഫലി, എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷ്റഫലി, ഡയറക്ടർ എ.വി. ആനന്ദ്, ഒമാൻ റീജനൽ ഡയറക്ടർ കെ.എ. ഷബീർ തുടങ്ങിയവർ പങ്കെടുത്തു. ഒമാനിൽ മറ്റൊരു പദ്ധതി കൂടി തുടങ്ങാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് എം.എ. യൂസുഫലി പറഞ്ഞു.
ഇബ്രയിലെയും സമീപ വിലായത്തുകളിലെയും ജനങ്ങൾക്ക് എല്ലാ ദിവസവും ഷോപ്പിങ്ങിന് സാധിക്കുന്ന ഇബ്ര ഹൈപ്പർ മാർക്കറ്റിന് 150,000 ചതുരശ്രയടി വിസ്തീർണമുണ്ട്. നിരവധി ഉൽപന്നങ്ങൾ പ്രത്യേക ഓഫറായും ആകർഷക വിലയിൽ ലഭ്യമാക്കും.