ദമ്മാം ഇന്ത്യന്‍ സ്‌കൂള്‍ ഭരണ സമിതി തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിച്ചു

Update: 2018-04-25 12:23 GMT
Editor : Jaisy
ദമ്മാം ഇന്ത്യന്‍ സ്‌കൂള്‍ ഭരണ സമിതി തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിച്ചു
Advertising

ഒരു മലയാളി ഉള്‍പ്പെടെ 9 പേരാണ് മത്സര രംഗത്തുള്ളത്

സൌദിയിലെ ദമ്മാം ഇന്ത്യന്‍ സ്‌കൂള്‍ ഭരണ സമിതി തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിച്ചു. ഒരു മലയാളി ഉള്‍പ്പെടെ 9 പേരാണ് മത്സര രംഗത്തുള്ളത്. പത്രിക നല്‍കിയ 17 പേരില്‍ 8 പേരുടെ നാമ നിര്‍ദ്ദേശ പത്രികകള്‍ തള്ളി. പത്രിക തള്ളിയതിന്റെ കാരണം വ്യക്തമാക്കാത്തതിനാല്‍ രക്ഷിതാക്കളുടെ പ്രതിഷേധത്തിന് സാധ്യതയുണ്ട്.

Full View

നിലവില്‍ ഒന്‍പത് പേരുടെ പത്രികകളാണ് ദമ്മാം ഇന്ത്യന്‍ സ്കൂള്‍ തെരഞ്ഞെടുപ്പിലേക്ക് സ്വീകരിച്ചത്. തെലുങ്കാനയില്‍ നിന്ന് മൂന്ന് പേരും, തമിഴ്നാട് കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് രണ്ട് പേര്‍ വീതവും. കേരളം ബിഹാര്‍ എന്നീ സംസ്ഥാനത്ത് നിന്ന് ഒരാള്‍ വീതമാണ് മല്‍സര രംഗത്തുള്ളത്. അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നായി അഞ്ച് പേരെയാണ് ഭരണ സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെടുക. നിലവില്‍ അഞ്ച് സംസ്ഥാനത്ത് നിന്നും ഒന്നിലധികം സ്ഥാനാര്‍ത്ഥികള്‍ ഉണ്ട്. ഇതോടെ ഒരൊറ്റ സ്ഥാനാര്‍ഥി മാത്രമുള്ള കേരളത്തിന്റെയും ബിഹാറിന്റെയും സ്ഥാനാര്‍ത്ഥികളുടെ വിജയം ഉറപ്പായി. മലയാളി സ്ഥാനാര്‍ത്ഥിയായി എറണാകുളം കലൂര്‍ സ്വദേശി സുനില്‍ മുഹമ്മദാണ് മല്‍സരിക്കുന്നത്. ഇദ്ദേഹത്തിന് രണ്ട് വര്‍ഷം മാത്രമേ രക്ഷിതാവെന്ന നിലയില്‍ സ്‌കൂള്‍ ഭരണ സമിതിയില്‍ തുടരാന്‍ സാധിക്കൂ. ഇതോടെ മൂന്നാം വര്‍ഷം ഭരണ സമിതിയില്‍ മലയാളി പ്രാതിനിത്യം ഉണ്ടാവില്ല. 8 പേരുടെ പത്രികകള്‍ തള്ളാനുണ്ടായ കാരണം സ്‌കൂള്‍ അധികൃതര്‍ വ്യകതമാക്കിയിട്ടില്ല. വരും ദിവസങ്ങളില്‍ ഇത് രക്ഷിതാക്കളുടെയും കമ്മ്യൂണിറ്റി സംഘടനകളുടെയും പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കാനാണ് സാധ്യത. മുമ്പും സ്‌കൂളിന്റെ ഭാഗത്ത് നിന്നുണ്ടായ ഏക പക്ഷീയ തീരുമാനങ്ങള്‍ രക്ഷിതാക്കളുടെ എതിര്‍പ്പിനും നിയമ നടപടികള്‍ക്കും വിധേയമായിട്ടുണ്ട്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News