റിയാദ് വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ ഞായറാഴ്ച തുറക്കും

Update: 2018-04-25 11:49 GMT
Editor : admin
റിയാദ് വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ ഞായറാഴ്ച തുറക്കും
Advertising

റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ ഞായറാഴ്ച പൊതുജനങ്ങള്‍ക്ക് ഭാഗികമായി തുറന്നുകൊടുക്കുമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചു.

Full View

റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ ഞായറാഴ്ച പൊതുജനങ്ങള്‍ക്ക് ഭാഗികമായി തുറന്നുകൊടുക്കുമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചു. ആഭ്യന്തര റൂട്ടില്‍ സര്‍വീസ് നടത്തുന്ന സൗദി എയര്‍ലൈന്‍സ്, നാസ് എയര്‍ എന്നീ വിമാനങ്ങളാണ് ടെര്‍മിനല്‍ അഞ്ചില്‍ നിന്ന് സര്‍വീസ് നടക്കുക. പത്ത് ഗെയ്റ്റുകളാണ് തുടക്കത്തില്‍ പ്രവര്‍ത്തനമാരംഭിക്കുക.

റിയാദ് നഗരത്തിന്റെ വികസന പദ്ധതികളില്‍ ഏറ്റവും സുപ്രധാന പദ്ധതികളിലൊന്നാണ് ഞായറാഴ്ച പൊതുജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്നത്. കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ആഭ്യന്തര ടെര്‍മിനല്‍ ഭാഗികമായി പ്രവര്‍ത്തനമാരംഭിക്കുന്നതോടെ മൂന്നാം ടെര്‍മിനലിലെ തിരക്ക് ഗണ്യമായി കുറയും. രാവിലെ അഞ്ച് മുതല്‍ ഉച്ചക്ക് ഒരു മണിവരെയാണ് പുതിയ ടെര്‍മിനല്‍ പ്രവര്‍ത്തിക്കുക. പുതുതായി നിര്‍മിച്ച പതിനാറ് കവാടങ്ങളില്‍ പത്തെണ്ണം സേവനത്തിന് തയ്യാറായിട്ടുണ്ട്. ബാക്കി വരുന്ന ഭാഗം അവസാന മിനുക്കുപണികളിലാണെന്ന് പദ്ധതി ജോലികളുടെ മേല്‍നോട്ടം വഹിക്കുന്ന അബ്ദുല്‍ ഇലാഹ് അല്‍ഫൗസാന്‍ പറഞ്ഞു. പുതിയ ടെര്‍മിനലില്‍ നിന്ന് പഴയ ടെര്‍മിനലിലേക്ക് പ്രവേശിക്കാനുള്ള നടപ്പാലവും ഞായറാഴ്ച തുറക്കും.

എന്നാല്‍ റിയാദ് മെട്രോയുമായി ബന്ധിപ്പിക്കുന്ന ഭാഗം പണി പൂര്‍ത്തിയായിട്ടില്ല. സൗദിയുടെ എല്ലാ ഭാഗങ്ങളിലേക്കുമുള്ള ആഭ്യന്തര വിമാനങ്ങള്‍ ഞായറാഴ്ച മുതല്‍ പുതിയ ടെര്‍മിനലില്‍ നിന്ന് പറന്നു തുടങ്ങും. സൗദിയ, നാസ് എന്നിവക്ക് പുറമെ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുന്ന സൗദി ഗള്‍ഫ് എയര്‍ലൈന്‍ വിമാനങ്ങള്‍ക്കും പുതിയ ടെര്‍മിനല്‍ അനുവദിക്കും. മൂവായിരത്തോളം വാഹനങ്ങള്‍ക്കും ഇവിടെ പാര്‍ക്ക് ചെയ്യാന്‍ സൌകര്യമുണ്ട്. എന്നാല്‍ 750 എണ്ണമാണ് ആദ്യ ഘട്ടത്തില്‍ തുറന്നുകൊടുക്കുക. അവശേഷിക്കുന്ന ഭാഗങ്ങള്‍ ഘട്ടംഘട്ടമായി ഉടന്‍ തറന്നുപ്രവര്‍ത്തിക്കുമെന്ന് അബ്ദുല്‍ ഇലാഹ് അല്‍ഫൗസാന്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News