സ്‍പോണ്‍സറുടെ കുരുക്കില്‍ നിന്നു മലയാളിയെ രക്ഷപെടുത്തി സാമൂഹികപ്രവര്‍ത്തകന്‍

Update: 2018-04-26 09:06 GMT
Editor : admin
സ്‍പോണ്‍സറുടെ കുരുക്കില്‍ നിന്നു മലയാളിയെ രക്ഷപെടുത്തി സാമൂഹികപ്രവര്‍ത്തകന്‍
Advertising

കമ്പനിയില്‍ നിന്ന് രാജിവെച്ചതിന് പ്രതികാരമായി മലയാളി ജീവനക്കാരന് എതിരെ യുഎഇയിലെ സ്‍പോണ്‍സര്‍ നല്‍കിയ കേസ് ഒത്തുതീര്‍പ്പായി.

Full View

കമ്പനിയില്‍ നിന്ന് രാജിവെച്ചതിന് പ്രതികാരമായി മലയാളി ജീവനക്കാരന് എതിരെ യുഎഇയിലെ സ്‍പോണ്‍സര്‍ നല്‍കിയ കേസ് ഒത്തുതീര്‍പ്പായി. വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ കേസിനെ കുറിച്ച് അറിഞ്ഞ സലാലയിലെ ഒരു സാമൂഹിക പ്രവര്‍ത്തകന്റെ ഇടപെടലാണ് കോടതിക്ക് പുറത്ത് കേസ് ഒത്തുതീര്‍പ്പാക്കിയത്.

2014 ല്‍ അബൂദബിയിലെ ഇന്റീരിയര്‍ ഡെക്കറേഷന്‍ കമ്പനിയില്‍ നിന്ന് രാജിവെച്ചതിനെ തുടര്‍ന്നാണ് തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശിയായ റെജി പുഷ്പരാജന്‍ കേസിലകപ്പെടുന്നത്. കമ്പനിയില്‍ സാമ്പത്തിക തിരിമറി ആരോപിച്ച് ഫയല്‍ ചെയ്ത കേസ് രണ്ടുവര്‍ഷത്തിലേറെ നീണ്ടുപോവുകയായിരുന്നു. വീ ആര്‍ വൺ ഫാമിലി എന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പ് വഴിയാണ് ഒമാനിലെ സലാലയിലുള്ള സുഭാഷ് ഈ കേസിനെ കുറിച്ച് അറിഞ്ഞത്. അദ്ദേഹം നേരിട്ട് റെജിയുടെ സ്പോണ്‍സറെ ബന്ധപ്പെട്ടു. റെജിയുടെ വീട്ടിലെ അവസ്ഥകള്‍ അറിഞ്ഞ സ്പോൺസര്‍ അദ്ദേഹത്തിന്റെ അമ്മയെ വിളിച്ച് മാപ്പുപറഞ്ഞാണ് കേസ് ഒത്തുതീര്‍പ്പാക്കാന്‍ തയാറായതത്രെ. സാധാരണക്കാരനായ തന്നെ കൊണ്ട് സാധിക്കുന്നത് എന്തുകൊണ്ട് വിപുലമായ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കഴിയുന്നില്ല എന്നാണ് സുഭാഷും റെജിയും ഉന്നയിക്കുന്ന ചോദ്യം.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News