ബിനാമി ബിസിനസുകള്‍ക്ക് കടിഞ്ഞാണിടാന്‍ സൗദി

Update: 2018-04-28 21:43 GMT
Editor : admin
ബിനാമി ബിസിനസുകള്‍ക്ക് കടിഞ്ഞാണിടാന്‍ സൗദി
Advertising

ടെലികമ്മ്യൂണിക്കേഷന്‍ മേഖലയിലെ ബിനാമി ബിസിനസുകള്‍ക്കെതിരെ ശക്തമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് സൗദി വാണിജ്യ വ്യവസായ മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅ പറഞ്ഞു.

Full View

ടെലികമ്മ്യൂണിക്കേഷന്‍ മേഖലയിലെ ബിനാമി ബിസിനസുകള്‍ക്കെതിരെ ശക്തമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് സൗദി വാണിജ്യ വ്യവസായ മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅ പറഞ്ഞു. രണ്ട് വര്‍ഷം തടവും പത്ത് ലക്ഷം റിയാല്‍ പിഴയും ഉള്‍പ്പെടെയുളള ശിക്ഷയാണ് ബിനാമി ബസിനസുകാര്‍ക്കെതിരെ ചുമത്തുക. വിപണി ക്രമപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള പരിശോധന തുടരുമെന്നും തൌഫീഖ് അല്‍ റബീഅ പറഞ്ഞു.

ബിനാമി ബിസിനസ് നടത്തുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കുമെതിരെ രണ്ട് വര്‍ഷം തടവും പത്ത് ലക്ഷം റിയാല്‍ പിഴയും അടക്കമുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും വാണിജ്യ വകുപ്പ് മന്ത്രി ഡോ തൌഫീഖ് അല്‍ റബീഅ പറഞ്ഞു. വിദേശിയാണെങ്കില്‍ ശിക്ഷ കാലാവധി
പൂര്‍ത്തിയാക്കിയശേഷം നാടുകടത്തും. നിയമ ലംഘനം നടത്തിയവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തുകയും സ്ഥാപനം അടച്ചിടുകയും ചെയ്യും. ബിനാമി ഇടപാടുകള്‍ നടത്തുന്ന സ്വദേശികളെ അഞ്ചുവര്‍ഷത്തേക്ക് ബിസിനസ് നടത്തുന്നതില്‍നിന്ന് വിലക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ടെലകമ്മ്യൂണിക്കേഷന്‍ മേഖലയില്‍ ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കും. ഈ മേഖലയെ പൂര്‍ണമായും സ്വദേശിവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി തൊഴില്‍ മന്ത്രാലയം, മുനിസിപ്പല്‍ ഗ്രാമ കാര്യ മന്ത്രാലയം, ഇന്‍ഫര്‍മേഷന്‍ ആന്‍റ് ടെലികമ്യൂണിക്കേഷന്‍ കമ്മീഷന്‍ എന്നീ വിഭാഗങ്ങള്‍ സംയുക്തമായാണ് പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത്. സ്വദേശിവല്‍ക്കരണം ഉറപ്പുവരുത്തുന്നതിന് സ്ഥാപനങ്ങളില്‍ കര്‍ശനമായ പരിശോധനകള്‍ നടക്കും. ഈ രംഗത്ത് എല്ലാ രീതിയിലുമുള്ള ബിനാമി ഇടപാടുകളും നിയമ ലംഘനങ്ങളും പൂര്‍ണമായി തുടച്ചുനീക്കുമെന്നും തൌഫീഖ് അല്‍റബീഅ പറഞ്ഞു. അതിന്റെ മുന്നോടിയായി സൗദിയുടെ വിവിധ മേഖലകളില്‍ പരിശോധനകള്‍ നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. വിവിധ രീതിയിലുള്ള തൊഴില്‍ പരിശോധനകള്‍ ആസൂത്രണം ചെയ്യുന്നതിനായി വര്‍ക്ക്ഷോപ്പും നടന്നുവരുന്നുണ്ട്. പഴുതടച്ച പരിശോധനകളിലൂടെ ഈ രംഗത്തെ മുഴുവന്‍ നിയമ ലംഘനങ്ങളും പിടികൂടും. മൊബൈല്‍ ഫോണ്‍ വില്‍പ്പന റിപ്പയറിങ് രംഗത്തും അനുബന്ധ മേഖലകളിലും ജോലിചെയ്യാന്‍ ആഗ്രഹിക്കുന്ന സ്വദേശി യുവതിയുവാക്കള്‍ക്ക് പരമാവധി തൊഴില്‍ കണ്ടെത്തുകയാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News