തൊഴിലാളികളുടെ പ്രൊഫഷണ്‍ മാറ്റം നിര്‍ത്തി വെച്ചത് പിന്‍വലിക്കില്ലെന്ന് സൌദി

Update: 2018-05-01 14:55 GMT
തൊഴിലാളികളുടെ പ്രൊഫഷണ്‍ മാറ്റം നിര്‍ത്തി വെച്ചത് പിന്‍വലിക്കില്ലെന്ന് സൌദി
Advertising

പ്രൊഫഷണ്‍ മാറ്റം താല്‍ക്കാലികമായി പിന്‍വലിച്ചെന്ന പ്രചാരണം തള്ളിയാണ് മന്ത്രാലയത്തിന്റെ വിശദീകരണം

സൌദിയില്‍ തൊഴിലാളികളുടെ ജോലി മാറ്റം നിര്‍ത്തി വെച്ചത് പിന്‍വലിക്കില്ലന്ന് തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം. പ്രൊഫഷണ്‍ മാറ്റം താല്‍ക്കാലികമായി പിന്‍വലിച്ചെന്ന പ്രചാരണം തള്ളിയാണ് മന്ത്രാലയത്തിന്റെ വിശദീകരണം. സ്വകാര്യമേഖലയില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച നടപടി പുനപരിശോധിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

Full View

വിവിധ തൊഴില്‍ വിസയിലെത്തുന്നവര്‍ക്ക് തൊഴില്‍ മാറാനുള്ള അവസരമുണ്ടായിരുന്നു നേരത്തെ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ചാണ് പ്രൊഫഷണ്‍ മാറ്റിയിരുന്നത്. സൌദി അറേബ്യയില്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് തൊഴിലാളികളുടെ പ്രൊഫഷണ്‍ മാറ്റം നിര്‍ത്തി വെച്ചത്.സ്വദേശിവത്കരണം ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു നടപടി. വിവിധ മേഖലയില്‍ സ്വദേശിവത്കരണം വന്നതോടെ ഈ മേഖലയിലുള്ളവര്‍ തൊഴില്‍ മാറാന് തുടങ്ങി. ഇത് തടഞ്ഞ് സ്വദേശികള്‍ക്ക് പരമാവധി ജോലി ഉറപ്പു വരുത്തുകയായിരുന്നു പ്രൊഫഷണ്‍ മാറ്റം തടയുന്നതിലൂടെ മന്ത്രാലയത്തിന്റെ ലക്ഷ്യം. പ്രൊഫഷണ്‍ മാറ്റം രണ്ട് മാസത്തേക്ക് അനുവദിച്ചതായി സോഷ്യല്‍ മീഡിയകളില്‍ വ്യാപക പ്രചാരണമുണ്ടായിരുന്നു. ഇത് നിഷേധിച്ചാണ് തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയത്തിന്റെ നിലപാട്. തീരുമാനം പുനപരിശോധിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. നിയമപ്രകാരം ഇഖാമയിലില്ലാത്ത ജോലി ചെയ്യുന്നത് നിയമവിരുദ്ധമാണ്. ഇത് കണ്ടെത്താന്‍ പരിശോധന നടക്കുന്നുണ്ട്. പിഴയും നാടുകടത്തലുമാണ് നിയമലംഘനത്തിനുള്ള ശിക്ഷ.

Tags:    

Similar News