കുവൈത്തില്‍ ബലിപെരുന്നാളിന് 9 ദിവസം അവധി

Update: 2018-05-02 20:56 GMT
കുവൈത്തില്‍ ബലിപെരുന്നാളിന് 9 ദിവസം അവധി
Advertising

നാല് വാരാന്ത്യ അവധികളും അഞ്ചു ദിവസത്തെ പെരുന്നാൾ അവധികളും കൂടി ചേർത്താണ് ഒമ്പതു ദിവസത്തെ തുടച്ചയായ അവധി നൽകുന്നത്

Full View

കുവൈത്തിൽ ഇത്തവണ ബലി പെരുന്നാളിനോടനുബന്ധിച്ചു ഒമ്പതു അവധി ദിവസങ്ങൾ. നാല് വാരാന്ത്യ അവധികളും അഞ്ചു ദിവസത്തെ പെരുന്നാൾ അവധികളും കൂടി ചേർത്താണ് ഒമ്പതു ദിവസത്തെ തുടച്ചയായ അവധി നൽകുന്നത് . സിവിൽ സർവീസ് കമ്മീഷൻ അണ്ടർ സെക്രട്ടറി മുഹമ്മദ് അൽ റൂമിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത് .

സെപ്റ്റംബർ എട്ടിന് വ്യാഴാഴ്ച അടക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളും വിദ്യാലയങ്ങളും 18 ഞായറാഴ്ചയാണ് വീണ്ടും പ്രവർത്തിക്കുക . നാല് പെരുന്നാള്‍ അവധികൾക്കും നാല് വാരാന്ത്യ അവധികള്‍ക്കും ഇടയില്‍ വരുന്ന സെപ്റ്റംബർ 15 വ്യാഴാഴ്ച വിശ്രമ ദിനമായി കണക്കാക്കിയാണ് തുടർച്ചയായി ഒൻപതു ദിവസത്തെ അവധി നൽകുന്നത് . അറഫാ ദിനം ശനിയാഴ്ച ആവുകയാണെങ്കിൽ അവധി അഞ്ചിലൊതുങ്ങുമെന്നും ഞായറാഴ്ച ആവുകയാണെങ്കിൽ 9 ദിവസം അനുവദിക്കാൻ ശിപാർശ ചെയ്തതായും സിവിൽ സർവീസ് കമ്മീഷൻ നേരത്തെ അറിയിച്ചിരുന്നു . വ്യാഴാഴ്ച വൈകീട്ടാണ് ദുൽഹജ്ജ് മാസപിറവി സംബന്ധിച്ച സ്ഥിരീകരണം വന്നത് . അവധി സാധ്യത മുൻകൂട്ടിക്കണ്ട് നേരത്തെ തന്നെ ടിക്കറ്റ് ബുക്ക് ചെയ്ത പ്രവാസികൾ നാട്ടിലേക്ക് പറക്കാനുള്ള ഒരുക്കത്തിലാണ് .അതെ സമയം താങ്ങാനാവാത്ത ടിക്കറ്റ് നിരക്ക് മൂലം നീണ്ട അവധി ലഭിച്ചിട്ടും പ്രയോജനപ്പെടുത്താൻ കഴിയാത്ത നിരാശയിലാണ് നല്ലൊരു വിഭാഗം മലയാളികൾ .ഏതായാലും ഏറെ കാലത്തിനിടെ ഓണവും പെരുന്നാളും ഒത്തുവന്നത്‌ പ്രവാസി കൂട്ടായ്മകളെ സംബന്ധിച്ച് അനുഗ്രഹമായിരിക്കുകയാണ് . അവധികാലത്തു ഓണം ഈദ് ആഘോഷങ്ങൾ സജീവമാകാനുള്ള തയ്യാറെടുപ്പുകളിലാണ് കുവൈത്തിലെ മലയാളി സംഘടനകൾ .

Tags:    

Similar News