ജലത്തിന്റെയും വൈദ്യതിയുടെയും അമിതോപയോഗത്തിനെതിരെ ബോധവത്ക്കരണ ക്യാമ്പയിന്‍

Update: 2018-05-03 17:08 GMT
Editor : Jaisy
ജലത്തിന്റെയും വൈദ്യതിയുടെയും അമിതോപയോഗത്തിനെതിരെ ബോധവത്ക്കരണ ക്യാമ്പയിന്‍
Advertising

വാർത്താ വിതരണ മന്ത്രാലയത്തിന്റെ സഹകരണത്തോടെ വിവിധ പരിപാടികൾ ബോധവൽക്കരണകാമ്പയിന്റെ ഭാഗമായി അരങ്ങേറും

Full View

കുവൈത്തിൽ അടുത്തമാസം നടപ്പാകാനിരിക്കുന്ന വൈദ്യുതി - വെള്ളം നിരക്ക് വർദ്ധന കൊണ്ട് ലക്ഷ്യമാക്കുന്നത് ഉപഭോഗനിയന്ത്രണമെന്നു വൈദ്യുതി മന്ത്രാലയം. ജലത്തിന്റെയും വൈദ്യതിയുടെയും അമിതോപയോഗത്തിനെതിരെ ആരംഭിച്ച ബോധവൽക്കരണ കാമ്പയിൻ ഉദ്‌ഘാടനം ചെയ്യവേ ജലം വൈദ്യുതി മന്ത്രാലയം അണ്ടർ സെക്രട്ടറി മുഹമ്മദ് ബുഷഹിരി ആണ് ഇക്കാര്യം പറഞ്ഞത് .

വെള്ളവും വൈദ്യുതിയും നിത്യ ജീവിതത്തിന് ഒഴിച്ചുകൂടാനാവാത്ത സംഗതികളാണെങ്കിലും ഉപയോഗത്തിൽ മിതത്വം ശീലികേണ്ടത് അത്യാവശ്യമാണെന്ന് തർഷീദ് കാമ്പയിൻ ഉദ്ഘാടനം ചെയ്തു കൊണ്ട് ചെയ്തു കൊണ്ട് അണ്ടർ സിക്രട്ടറി പറഞ്ഞു . അടുത്ത മാസം നടപ്പാക്കിയിരിക്കുന്ന നിരക്ക് വർദ്ധനയുടെ ലക്‌ഷ്യം വരുമാനം കൂട്ടുക എന്നതിനേക്കാളേറെ ഊർജാകാര്യത്തിൽ മിതവ്യയം പ്രേരിപ്പിക്കലാണെന്നും അണ്ടർ സെക്രട്ടറി മുഹമ്മദ് ബുഷഹിരി പറഞ്ഞു മേഖലയിലെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കുവൈത്തില്‍ ജലത്തിന്റെയും വൈദ്യുതിയുടെയും ആളോഹരി ഉപയോഗം വളരെ കൂടുതലാണെന്നാന്നും കുവൈത്തുള്‍പ്പെടെ മേഖലയില്‍ ഭാവയില്‍ വന്‍ ജല ദൗര്‍ലഭ്യം അനുഭവപ്പെട്ടേക്കുമെന്നും അന്തരാഷ്ട്ര സംഘടനകൾ മുന്നറിയിപ്പു നൽകിയകാര്യം അണ്ടർ സെക്രട്ടറി എടുത്തു പറഞ്ഞു. വാർത്താ വിതരണ മന്ത്രാലയത്തിന്റെ സഹകരണത്തോടെ വിവിധ പരിപാടികൾ ബോധവൽക്കരണകാമ്പയിന്റെ ഭാഗമായി അരങ്ങേറും . മെയ് 22 മുതലാണ് കുവൈത്തിൽ ജലം വൈദ്യുതി നിരക്കുകൾ വർധിക്കുന്നത് . വാടക അപ്പാർട്ട്മെന്റുകളിലും വാണിജ്യ കെട്ടിടങ്ങളിലും കിലോവാട്ടിന് അഞ്ചു ഫില്‍സും വെള്ളത്തിനു ആയിരം ഗാലന് 2 ദിനാറും ആണ് വർദ്ധിത നിരക്ക് . അമ്പതു വർഷങ്ങൾക്ക് ശേഷം ആദ്യമായാണ് കുവൈത്ത് ജലം വൈദ്യതി നിരക്കുകൾ വർധിപ്പിക്കാൻ ഒരുങ്ങുന്നത്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News