ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ മക്കാ സെൻട്രൽ കമ്മിറ്റി നിലവിൽ വന്നു

Update: 2025-01-09 09:29 GMT
Editor : Thameem CP | By : Web Desk
Advertising

മക്ക: അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ പ്രവാസി സംഘടനയായ ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ മക്കാ സെൻട്രൽ കമ്മിറ്റി നിലവിൽ വന്നു. മക്ക അസീസിയയിലെ പാനൂർ റെസ്റ്റോറന്റ് ഹാളിൽ ഐഒസി സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് ജാവേദ് മിയാൻദാദിന്റെ അധ്യക്ഷതയിൽ ചേർന്ന നിർവ്വാഹക സമിതി യോഗത്തിലാണ് പ്രഥമ ഐഒസി മക്കാ സെൻട്രൽ കമ്മിറ്റി നിലവിൽ വന്നത്. മുതിർന്ന നേതാവ് ഷാനിയാസ് കുന്നിക്കോട് അവതരിപ്പിച്ച ഭാരവാഹികളുടെ പാനൽ, യോഗം ഐന അംഗീകരിക്കുകയായിരുന്നു. നാഷണൽ പ്രസിഡന്റ് ശ്രീ ജാവേദ് മിയാൻദാദിനെ സാക്കിർ കൊടുവള്ളി ഷാൾ അണിയിച്ച് സ്വീകരിച്ചു.

ഐഒസി മക്കാ സെൻട്രൽ കമ്മിറ്റിയുടെ പ്രസിഡന്റായി ഷാജി ചുനക്കരയേയും സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി നൗഷാദ് തൊടുപുഴയേയും ട്രഷററായി ഇബ്രാഹിം കണ്ണങ്കാറിനേയും തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി ശ്രീ ഹാരിസ് മണ്ണാർക്കാട്, നിസാം കായംകുളം, മുഹമ്മദ് ഷാ പോരുവഴി , ഇഖ്ബാൽ ഗബ്ഗൽ, ഷംനാസ് മീരാൻ മൈലൂർ എന്നിവരേയും ജനറൽ സെക്രട്ടറിമാരായി ശ്രീ, റഫീഖ് വരാന്തരപ്പിള്ളി, അബ്ദുൽ സലാം അടിവാട്, അൻവർ ഇടപ്പള്ളി, ശ്രീമതി നിസാ നിസാം എന്നിവരേയും ജോയിന്റ് ട്രഷററായി ശ്രീ, സർഫറാസ് തലശ്ശേരിയേയും തെരഞ്ഞെടുത്തു.

സംഘടനയുടെ സെക്രട്ടറിമാർ ആയി ശ്രീ ഷംസ് വടക്കഞ്ചേരി, ജെയ്സ് സാഹിബ് ഓച്ചിറ, ഷാജഹാൻ കരുനാഗപ്പള്ളി, ഫിറോസ് എടക്കര, അബ്ദുൽ വാരിസ് അരീക്കോട്, റഫീഖ് കോഴിക്കോട്, ഹംസ മണ്ണാർക്കാട്, ജാസ്സിം കല്ലടുക്ക, ശ്രീമതി ഷീമാ നൗഫൽ, റോഷ്ന നൗഷാദ്, സമീനാ സാക്കിർ ഹുസൈൻ എന്നിവരേയും, വെൽഫെയർ വിംഗ് ചെയർമാൻ ആയി ശ്രീ അബ്ദുൽ കരീം വരന്തരപ്പിള്ളിയേയും സ്‌പോർട്‌സ് വിംഗ് ചെയർമാൻ ആയി ശ്രീ അബ്ദുൽ കരീം പൂവാറിനേയും, കൾച്ചറൽ വിംഗിന്റെ ചെയർമാൻ ആയി ശ്രീ നൗഷാദ് കണ്ണൂരിനേയും കൺവീനർ ആയി ശ്രീ നൗഫൽ കരുനാഗപ്പിള്ളിയേയും തിരഞ്ഞെടുത്തു. കർണാടക സ്റ്റേറ്റ് കോർഡിനേറ്ററായി ശ്രീ ജലീൽ ജബ്ബാർ അബറാജിനേയും, കേരള സ്റ്റേറ്റ് കോർഡിനേറ്റർ ആയി റഫീഖ് കോതമംഗലത്തേയും, തമിഴ്‌നാട് സ്റ്റേറ്റ് കോർഡിനേറ്റർ ആയി അബ്ദുൽ അസ്സീസിനേയും, തെലങ്കാന സ്റ്റേറ്റ് കോർഡിനേറ്റർ ആയി ശ്രീ മുഹമ്മദ് ചൗധരിയേയും, ഉത്തർപ്രദേശ് സ്റ്റേറ്റ് കോർഡിനേറ്റർ ആയി ശ്രീ മുഹമ്മദ് അസ്ലമിനേയും, ബീഹാർ സ്റ്റേറ്റ് കോർഡിനേറ്റർ ആയി ശ്രീ മുഹമ്മദ് സദ്ദാം ഹുസൈനേയും, ജമ്മു ആൻഡ് കാശ്മീർ ചുമതലയുള്ള കോർഡിനേറ്റർ ആയി ശ്രീ മൻസൂർ ബാബയേയും യോഗം തെരഞ്ഞെടുത്തു. ഹുസൈൻ കണ്ണൂർ, ശറഫുദ്ധീൻ പൂഴിക്കുന്നത്ത്, ഹബീബ് കോഴിക്കോട്, റിയാസ് വർക്കല, മുഹമ്മദ് ഹസ്സൻ അബ്ബാ മാംഗ്ലൂർ, മുഹമ്മദ് ഷാഫി കുഴിമ്പാടൻ, ഷംനാദ് കടയ്ക്കൽ, ശിഹാബ് കടയ്ക്കൽ എന്നിവർ ഉൾപ്പെട്ട നിർവ്വാഹക സമിതിയേയും യോഗം തെരഞ്ഞെടുത്തു.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News