പുണ്യഭൂമിയില്‍ നാല് കുഞ്ഞുങ്ങള്‍ക്ക് ഇന്ത്യന്‍ തീര്‍ഥാടകര്‍ ജന്മം നല്‍കി

Update: 2018-05-03 23:22 GMT
Editor : admin
പുണ്യഭൂമിയില്‍ നാല് കുഞ്ഞുങ്ങള്‍ക്ക് ഇന്ത്യന്‍ തീര്‍ഥാടകര്‍ ജന്മം നല്‍കി
Advertising

ഹജ്ജിന് മുമ്പ് ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയും ജനിച്ചു. ഹജ്ജ് ദിനങ്ങളില്‍ മിനായിലാണ് മറ്റ് രണ്ട് ആണ്‍കുട്ടികള്‍ ജനിച്ചത്.

പുണ്യഭൂമിയില്‍ നാല് കുഞ്ഞുങ്ങള്‍ക്ക് ഇന്ത്യന്‍ തീര്‍ഥാടകര്‍ ജന്മം നല്‍കി. മൂന്ന് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണ് പുണ്യഭൂമിയില്‍ പിറന്നുവീണത്. ഹജ്ജിന് മുമ്പ് ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയും ജനിച്ചു. ഹജ്ജ് ദിനങ്ങളില്‍ മിനായിലാണ് മറ്റ് രണ്ട് ആണ്‍കുട്ടികള്‍ ജനിച്ചത്.

Full View

രാജസ്ഥാനില്‍ നിന്നുള്ള ആയിഷയും ഉത്തര്‍പ്രദേശില്‍ നിന്നുള്ള മെഹ്സബും. ഇത്തവണ ഹജ്ജ് നിര്‍വഹിച്ച ഇന്ത്യയില്‍ നിന്നുളള ഏറ്റവും പ്രായം കുറഞ്ഞ കുട്ടികള്‍ .പുണ്യഭൂമിയില്‍ പിറന്ന കുഞ്ഞുങ്ങളുമായി ഹജ്ജ് നിര്‍വഹിച്ചതിന്റെ നിര്‍വൃതിയിലാണിവരുടെ മാതാപിതാക്കള്‍

ഹജ്ജ് കര്‍മങ്ങള്‍ ആരംഭിച്ച വേളയില്‍ രണ്ട് കുഞ്ഞുങ്ങള്‍ കൂടി പിറന്നു. ഉത്തര്‍പ്രദേശില്‍ നിന്നുളള ദമ്പതികള്‍ക്ക് മക്കയില്‍ ജനിച്ച കുഞ്ഞിന് മക്കയില്‍ ജനിച്ചവന്‍ എന്നര്‍ഥം വരുന്ന മുഹമ്മദ് മക്കി എന്ന പേര് നല്‍കി. മക്കയില്‍ ജനിച്ച തങ്ങളുടെ കുഞ്ഞിനെ ഹാഫിള് അഥവാ ഖുര്‍ആന്‍ മനപ്പാഠമാക്കിയവനാക്കണമെന്നാണ് മാതാപിതാക്കളുടെ ആഗ്രഹം.

പുണ്യഭൂമിയില്‍ മകനുണ്ടായ സന്തോഷത്തിലാണ് ഹരിയാനയില്‍ നിന്നുളള ഹസ്സന്‍ മുബാറക് ഹര്‍മിന ദന്പതികള്‍.കുഞ്ഞിന് മുഹമ്മദ് മുബാറക്ക് എന്ന പേര് നല്‍കി. നാഥന്റെ വിളിക്ക് ഉത്തരമേകാന്‍ പുണ്യഭൂമിയിലെത്തിയ ഈ തീര്‍ഥാടകര്‍ തിരിച്ചുപോകുന്നത് ഇരട്ടി സന്തോഷവുമായാണ്. ഒപ്പം കയ്യില്‍ ആശുപത്രി അധികൃതരും ഇന്ത്യന്‍ ഹജ്ജ് മിഷന്‍ നല്‍കിയ സമ്മാനങ്ങളും.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News