മണിക്കൂറുകളോളം വെള്ളത്തില്‍ പൊന്തിക്കിടക്കുന്ന പ്രവാസി മലയാളി
ഒമാനിലെ തര്‍മത്തില്‍ താമസിക്കുന്ന കണ്ണൂര്‍ സ്വദേശി ലുക്മാന് വെള്ളം കിടക്ക പോലെയാണ്. ഒമാനിലെ സ്വദേശികളും വിദേശികളും ഈ 35 കാരന്‍റെ അഭ്യാസ പ്രകടനത്തെ കൗതുകത്തോടെയാണ് വീക്ഷിക്കുന്നത്.
ഒമാനിലെ തര്‍മത്തില്‍ താമസിക്കുന്ന കണ്ണൂര്‍ സ്വദേശി ലുക്മാന് വെള്ളം കിടക്ക പോലെയാണ്. എത്ര മണിക്കൂര്‍ വേണമെങ്കിലും വെള്ളത്തില്‍ പൊങ്ങികിടക്കാന്‍ ലുക്മാന് കഴിയും. ഒമാനിലെ സ്വദേശികളും വിദേശികളും ഈ 35 കാരന്‍റെ അഭ്യാസ പ്രകടനത്തെ കൗതുകത്തോടെയാണ് വീക്ഷിക്കുന്നത് .
ലുക്‍മാൻ വെള്ളത്തിലേക്ക് ചാടുമ്പോൾ കൂടെ കാമറയും ചാടുന്നില്ല. കാരണം വെള്ളത്തിൽ ബാലൻസ് ചെയ്യാനുള്ള ഇദ്ദേഹത്തിന്റെ കഴിവ് ക്യാമറക്കില്ല. തടിച്ച ശരീര പ്രകൃതിയുള്ള ലുഖ്മാനെ കണ്ടാല്‍ എങ്ങനെ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നുവെന്ന് ആരും സംശയിക്കും. എന്നാല്‍ പ്രത്യേകിച്ച് ഒരു പരിശീലനവുമില്ലാതെയാണ് ഇത് സാധ്യമാകുന്നതെന്ന് ഒമാനിലെ സ്വകാര്യ കമ്പനിയില്‍ മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവായ ലുക്കുമാൻ പറയുന്നു.
പത്തു വർഷം മുമ്പ് വീഗാലാന്‍റില്‍ വിനോദയാത്രക്ക് പോയപ്പോഴാണ് തനിക്ക് ഇങ്ങനെയൊരു കഴിവുണ്ടെന്ന് തിരിച്ചറിഞ്ഞത്. മലര്‍ന്നുകിടന്ന് നീന്തവേ അല്‍പസമയം അനങ്ങാതെ കിടന്നപ്പോള്‍ താഴാതെ പൊങ്ങികിടക്കുകയായിരുന്നു. ഒമാനില്‍ തിരിച്ചത്തെിയ ശേഷം സ്വിമ്മിങ് പൂളിലും കടലിലുമെല്ലാം ഇത് പരീക്ഷിച്ചതായി ലുഖ്മാന്‍ പറഞ്ഞു. സവാദി, ഖന്താബ് ബീച്ചുകളിലാണ് പതിവായി പോകാറ്. തീരത്ത് നിന്ന് ദൂരെ തിരകളുടെ ശക്തി കുറഞ്ഞ സ്ഥലത്താണെങ്കില്‍ ഏറെ നേരം കിടക്കാന്‍ കഴിയും. തീരത്തോടടുത്താണെങ്കില്‍ തിരകളുടെ ശക്തിയില്‍ കരയിലേക്ക് എത്തും.
കൈകള്‍ തലക്ക് പിന്നില്‍ വെച്ച് അനങ്ങാതെ കിടക്കുമ്പോള്‍ ജീവനുണ്ടോയെന്ന് സംശയിച്ച് പലരും തന്‍െറ അടുത്തെത്തി നോക്കാറുണ്ടെന്ന് കണ്ണൂര്‍ കതിരൂര്‍ സ്വദേശിയായ ലുഖ്മാന്‍ പറയുന്നു. ബിമ്മ സിങ്ക്ഹോളിലും വാദിഷാബിലും ഇദ്ദേഹത്തിന്‍െറ പ്രകടനം കണ്ട് സന്ദര്‍ശകര്‍ അഭിനന്ദിച്ചിട്ടുണ്ട്. പതിനഞ്ച് വര്‍ഷമായി പ്രവാസജീവിതം നയിക്കുന്ന ലുഖ്മാന്‍ ഭാര്യ അസ്വനയുടെയും മക്കളായ ഫാത്തിമ അസ്സയും മുഹമ്മദ് ഹാനിയുമൊത്താണ് താമസം.