ബഹ്റൈനിലെ സമ്മർ ഫെസ്റ്റ് സമാപിച്ചു

Update: 2018-05-04 19:15 GMT
Editor : Jaisy
ബഹ്റൈനിലെ സമ്മർ ഫെസ്റ്റ് സമാപിച്ചു
Advertising

പ്രവാസികളടക്കം നിരവധി പേര്‍ മേളയിലെ വിനോദ പരിപാടികൾ ആസ്വദിക്കാനെത്തിയിരുന്നു

Full View

വേനലിന്റെ കാഠിന്യത്തിൽ കുടുംബങ്ങൾക്ക് ആശ്വാസമായി കലയുടെയും വിനോദത്തിന്റെയും സങ്കേതങ്ങളൊരുക്കിയ ബഹ്റൈനിലെ സമ്മർ ഫെസ്റ്റ് സമാപിച്ചു . പ്രവാസികളടക്കം നിരവധി പേര്‍ മേളയിലെ വിനോദ പരിപാടികൾ ആസ്വദിക്കാനെത്തിയിരുന്നു.

ബഹ് റൈൻ സാംസ്കാരിക മന്ത്രാലയത്തിന് കീഴിൽ കഴിഞ്ഞ എട്ടു വർഷങ്ങളായി സംഘടിപ്പിച്ചു വരുന്ന സമ്മർ ഫെസ്റ്റ് ഈ വർഷത്തെ കത്തിക്കാളുന്ന വേനൽച്ചൂടിലും നൂറുകണക്കിനാളുകളെയാണ് ആകർഷിച്ചത്. ബഹ് റൈൻ മ്യൂസിയത്തോട് ചേർന്ന് നഖൂൽ സിറ്റി എന്ന പേരിലൊരുക്കിയിരിക്കുന്ന പ്രത്യേക നഗരിയിൽ സ്വദേശികളും വിദേശികളുമുൾപ്പെടെ നിരവധി പേർ ദിനേന നടക്കുന്ന പരിപാടികള്‍ വീക്ഷിക്കാനെത്തി. . ഒരു മാസക്കാലത്തോളം വിവിധ സെഷനുകളിലായി നടന്ന മേളയിൽ യുവപ്രായക്കാരെയും കുട്ടികളെയും ആകർഷിക്കുന്ന പഠന പരിശീലന പരിപാടികളും വിനോദ വൈജ്ഞാനിക സെഷനുകളുമുണ്ടായിരുന്നു. വിദേശ രാജ്യങ്ങളിൽ നിന്നെത്തിയ കലാകാരന്മാർ അവതരിപ്പിച്ച സംഗീത പരിപാടികളും അറബ് പാരമ്പര്യത്തിന്റെ തനിമയുള്ള പ്രാദേശിക കലാ വിരുന്നുകളും വിവിധ ദിവസങ്ങളിലായി അരങ്ങേറി. ശില്‍പശാലകള്‍, ചിത്രകലാ പരിശീലനക്കളരികൾ, ഹോം തിയറ്റര്‍, നൃത്ത സംഗീത പരിപാടികൾ , കുട്ടികള്‍ക്കുള്ള വിവിധ മത്സരങ്ങൾ എന്നിവയും ഉണ്ടായിരുന്നു. പ്രവാസികളടക്കം പതിനായിരത്തിലധികം പേര്‍ ഈ വേനൽക്കാല വിനോദ നഗരി സന്ദര്‍ശിക്കാനെത്തി .

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News