പ്രായപൂർത്തിയാകാത്ത കുറ്റവാളികൾക്കായി പുതിയ സായാഹ്ന സ്‌കൂളുമായി കുവൈത്ത്

കുവൈത്ത് വിദ്യഭ്യാസ മന്ത്രാലയത്തിന്റെ സഹകരണത്തോടെ സാമൂഹിക കാര്യ, കുടുംബ- ബാലകാര്യ മന്ത്രാലയമാണ് സ്‌കൂൾ പ്രഖ്യാപിച്ചത്‌

Update: 2024-09-19 08:50 GMT
Advertising

കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രായപൂർത്തിയാകാത്ത കുറ്റവാളികൾക്കായി പുതിയ സായാഹ്ന സ്‌കൂൾ തുറന്നു. സാമൂഹ്യകാര്യ, കുടുംബ - ബാലകാര്യമന്ത്രാലയത്തിലെ സോഷ്യൽ കെയർ സെക്ടർ, ജുവനൈൽ കെയർ ഡിപ്പാർട്‌മെന്റ് എന്നിവ മുഖേനയാണ് പുതിയ സ്‌കൂൾ പ്രഖ്യാപിച്ചത്. വിദ്യഭ്യാസ മന്ത്രാലയവുമായി സഹകരിച്ചാണ് പുതിയ പദ്ധതി. പുതിയ അധ്യയന വർഷം മുതൽ സ്‌കൂൾ പ്രവർത്തനമാരംഭിക്കും.

സമുഹത്തിന്റെ വിവിധതുറകളിലുള്ളവർക്ക് വിദ്യഭ്യാസം നൽകുന്നതിനുള്ള കുവൈത്തിന്റെ പ്രതിബന്ധതയാണ് ജുവനൈൽ കോപ്ലക്‌സ് കെട്ടിടത്തിന്റെ ഉദ്ഘാടനത്തിലൂടെ അടിവരയിടുന്നതെന്ന് സാമൂഹ്യകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. അഭയകേന്ദ്രങ്ങളിൽ താമസിക്കുന്ന പ്രായപൂർത്തിയാകാത്ത കുറ്റവാളികളെ പിന്തുണയ്ക്കുന്നതിന് സർക്കാർ ഏജൻസികൾ തമ്മിലുള്ള കമ്മ്യൂണിറ്റി സഹകരണം വർദ്ധിപ്പിക്കുകയാണ് സ്ഥാപനം ലക്ഷ്യമിടുന്നത്.

വിവിധ വിദ്യഭ്യാസ യോഗ്യതയുള്ള ആൺകുട്ടികളും പെൺകുട്ടുകളുമായ 29 പേർക്ക് സംയോജിത വിദ്യഭ്യാസാന്തരീക്ഷം സ്‌കൂൾ പ്രദാനം ചെയ്യും. ദേശീയതലത്തിൽ വിദഗ്ധരായ സ്റ്റാഫുകളുടെ മാർഗനിർദേശത്തിൽ മികച്ച നിലവാരം പുലർത്തുന്നതിന് അനുയോജ്യമായ പഠനാന്തരീക്ഷം പ്രദാനം ചെയ്യുന്ന തരത്തിലാണ് സ്‌കൂൾ രൂപകൽപ്പന ചെയ്തത്. ശക്തമായ വിദ്യഭ്യാസം ക്രമീകരണം ഒരുക്കുന്നതിന് സാങ്കേതിക, സൂപ്പർവൈസറി, വിദ്യാഭ്യാസ ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘമാണുള്ളത്.

പ്രായപൂർത്തിയാകാത്തവരുടെ പരിചരണം മെച്ചപ്പെടുത്തുന്നതിനുള്ള ജുവനൈൽ കെയർ ഡിപ്പാർട്‌മെന്റിന്റെ പ്രവർത്തനങ്ങളുടെ ഭാഗമാണിത്. ഇത് അവരുടെ സ്വഭാവം പരിഷ്‌കരിക്കുന്നതിനും സമൂഹത്തിലേക്കുള്ള അവരുടെ പുനരധിവാസം സുഗമമാക്കുന്നതിന് സഹായിക്കുകയും ചെയ്യും.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News