'ജലവിതരണ ബാങ്ക്' പദ്ധതിയുമായി കുവൈത്ത് ഫുഡ് ആൻഡ് റിലീഫ് ബാങ്ക്

പദ്ധതിയുടെ ഭാഗമായി ആരോഗ്യകേന്ദ്രങ്ങൾ, സ്‌കൂളുകൾ പള്ളികൾ എന്നിവിടങ്ങളിൽ 10,40,000 വെള്ള കുപ്പികൾ വിതരണം ചെയ്യും

Update: 2024-09-19 08:40 GMT
Advertising

കുവൈത്ത് സിറ്റി: പുതിയ ജലവിതരണ ബാങ്ക് പദ്ധതി നടപ്പിലാക്കുമെന്ന് കുവൈത്ത് ഫുഡ് ആൻഡ് റിലീഫ് ബാങ്ക് ബുധനാഴ്ച്ച പ്രഖ്യാപിച്ചു. ജനറൽ സെക്രട്ടറിയേറ്റ് എൻഡോവ്‌മെന്റുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി ആരോഗ്യകേന്ദ്രങ്ങൾ, ആശുപത്രികൾ, സ്‌കൂളുകൾ, പള്ളികൾ, ഗവൺമെന്റ് ഏജൻസികൾ എന്നിവിടങ്ങളിൽ 10,40,000 വെള്ളകുപ്പികൾ വിതരണം ചെയ്യും ഇത് 5,20,000 ആളുകൾക്ക് ഉപകാരപ്പെടും.

സമൂഹത്തിലെ ഒരു വലിയ വിഭാഗം ആളുകളിലേക്ക് ഈ പദ്ധതിയിലൂടെ സഹായമെത്തിക്കാൻ സാധിക്കുമെന്ന് ഫുഡ് ബാങ്ക് വൈസ് ചെയർമാൻ മിഷാൽ അൽ അൻസാരി കുവൈത്ത് വാർത്താ ഏജൻസിയോട് പറഞ്ഞു. സമൂഹത്തിൽ ഐക്യദാർണ്ഡ്യത്തിന്റെയും സാമൂഹിക അനുകമ്പയുടെ മൂല്യങ്ങൾ പകരാൻ ഈ പദ്ധതിയിലൂടെ സാധിക്കുമെന്ന് അൽ അൻസാരി വിശദീകരിച്ചു. ഫുഡ് ബാങ്കിന്റെ സഹായ പ്രവർത്തനങ്ങളും കാമ്പയിനുകളും നടപ്പിലാക്കുന്നതിന് വേണ്ട എല്ലാവിധ സഹായസഹകരണങ്ങളും നൽകുന്ന ജനറൽ സെക്രട്ടറിയേറ്റ് ഓഫ് എൻഡോവ്‌മെന്റ് പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

കുവൈത്ത് ഫുഡ്ബാങ്കിന് സഹായപ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ കാര്യക്ഷമമായ ടീമുണ്ടെന്നും കൂടാതെ രാജ്യത്തെ അവശ്യക്കാരായ കുടുംബങ്ങൾക്ക് ഏതുവിധേനയുള്ള സഹായങ്ങൾക്കും www.kuwaitfoodbank.org എന്ന വെബ്‌സൈറ്റ് മുഖേന ബന്ധപ്പെടാമെന്നും അദ്ദേഹം സൂചിപ്പിച്ചു.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News