ഖത്തര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ ഡെന്റിസ്റ്റിന്റെ പ്രഖ്യാപനം ദോഹയില്‍ നടന്നു
ഖത്തറിലെ ഇന്ത്യന്‍ ദന്തഡോക്ടര്‍മാരുടെ കൂട്ടായ്മയായ ഖത്തര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ ഡെന്റിസ്റ്റിന്റെ പ്രഖ്യാപനം ദോഹയില്‍ നടന്നു.
ഖത്തറിലെ ഇന്ത്യന്‍ ദന്തഡോക്ടര്‍മാരുടെ കൂട്ടായ്മയായ ഖത്തര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ ഡെന്റിസ്റ്റിന്റെ പ്രഖ്യാപനം ദോഹയില്‍ നടന്നു. ടോര്‍ച്ച് ടവര്‍ ഹോട്ടലില്‍ നടന്ന പരിപാടിയില്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിലെയും ഇന്ത്യന്‍ എംബസിയുടെയും പ്രതിനിധികള്‍ പങ്കെടുത്തു.
ഖത്തറിലെ 200 ലധികം വരുന്ന ഇന്ത്യന്‍ ദന്ത ഡോക്ടര്‍മാരുടെ കൂട്ടായ്മയായ ക്യൂ എയ്ഡിന്റെ പ്രഖ്യാപനം നിര്‍വ്വഹിച്ചത് പൊതു ജനാരോഗ്യ മന്ത്രാലയ പ്രതിനിധി അബ്ദുല്ല അസദ് അല്‍ ഇമാദിയാണ് . ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ആര്‍കെ സിംഗ് മുഖ്യാതിഥിയായിരുന്നു. ഖത്തര്‍ ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് ഇന്ത്യന്‍ ദന്ത ഡോക്ടര്‍മാര്‍ രാജ്യത്ത് ആരോഗ്യ ബോധവത്കരണ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമെന്ന് യോഗം തീരുമാനിച്ചു. സ്‌കൂള്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ള പ്രത്യേക ദന്തപരിചരണ ബോധവത്കരണത്തിന്റെ ഭാഗമായി സ്‌കൂള്‍ ഡെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാം ആരംഭിക്കാനും ക്യൂ എയ്ഡിന് പദ്ധതിയുണ്ട് . പ്രസിഡന്റ് ഡോക്ടര്‍ മുഹമ്മദ് ആശിഫ് , ജനറല്‍ സെക്രട്ടറി ഡോക്ടര്‍ മുഹമ്മദ് പര്‍വ്വേശ് , ഡോക്ടര്‍ ജോണി കണ്ണമ്പള്ളി തുടങ്ങിയവരും സംസാരിച്ചു.