ജോലിക്കുള്ള ഓഫർ ലെറ്റർ ലഭിച്ചു, പിന്നാലെ മരണം; യുവ എഞ്ചിനീയർ ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

ഖത്തർ ഇസ്‌ലാമിക് ഇൻഷുറൻസ് ഉദ്യോഗസ്ഥൻ നജീബ് ഹനീഫയുടെ മകൻ റഈസ് നജീബ് (21) ആണ് മരിച്ചത്

Update: 2024-12-24 14:00 GMT
Advertising

ദോഹ: തിരുവനന്തപുരം കഴക്കൂട്ടം പള്ളിനട സ്വദേശിയായ യുവാവ് ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഖത്തർ ഇസ്‌ലാമിക് ഇൻഷുറൻസ് ഉദ്യോഗസ്ഥനും പ്രവാസി വെൽഫെയർ പ്രവർത്തകനുമായ നസീ മൻസിൽ നജീബ് ഹനീഫയുടെ മകൻ റഈസ് നജീബ് (21) ആണ് ഇന്ന് രാവിലെ മരിച്ചത്. യു.കെയിൽ നിന്ന് എഞ്ചിനീയറിങ് ബിരുദം നേടി ഖത്തറിലെത്തിയ റഈസിന് ദുബൈയിൽ നിന്ന് ജോലിക്കുള്ള ഓഫർ ലെറ്റർ ലഭിച്ചിരുന്നു. ജോലിയിൽ പ്രവേശിക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് മരണം തേടിയെത്തിയത്.

ഖത്തർ എനർജിയിൽ ജോലിചെയ്യുന്ന സഹീന നജീബ് ആണ് മാതാവ്. സഹോദരങ്ങൾ: ഫാഹിസ് നജീബ്, റൗദ നജീബ്. പ്രവാസി വെൽഫെയർ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നസീർ ഹനീഫ പിതൃസഹോദരനാണ്. പ്രവാസി വെൽഫെയർ റിപാട്രിയേഷൻ വിങ്ങിന്റെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും.

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News