കുവൈത്തില്‍ 18 വയസ്സില്‍ താഴെ പ്രായമുള്ളവര്‍വര്‍ക്ക് റേഷനില്ല
നിരവധി പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് മന്ത്രാലയം പുതിയ നടപടികള്‍ കൈക്കൊണ്ടത്.
കുവൈത്തില്‍ 18 വസ്സില്‍ താഴെ പ്രായമുള്ളവര്‍വര്‍ക്ക് റേഷന്‍ ഉത്പന്നങ്ങള്‍ വിതരണം ചെയ്യരുതെന്ന് നിര്‍ദേശം. വാണിജ്യ വ്യവസായ മന്ത്രാലയമാണ് പൊതുവിതരണ കേന്ദ്രങ്ങള്‍ക്കു ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. സ്‌പോണ്‍സറുടെ ഒറിജിനല്‍ സിവില്‍ ഐ ഡി ഹാജരാക്കാത്ത വീട്ടു ജോലിക്കാര്‍ക്കും റേഷന്‍ നല്‍കരുതെന്നാണ് നിര്‍ദേശം.
റേഷന്‍ വിതരണം വ്യവസ്ഥാപിതമാക്കുന്നതിന്റെ ഭാഗമായാണ് വാണിജ്യ വ്യവസായ മന്ത്രാലയം പുതിയ നിര്‍ദേശം പുറപ്പെടുവിച്ചത്. കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച സര്‍ക്കുലര്‍ പ്രകാരം 18 വയസ്സിനു താഴെ പ്രായമുള്ളവര്‍ക്ക് റേഷന്‍ ഉത്പന്നങ്ങള്‍ നല്‍കരുതെന്നാണ് സപ്ലൈയിങ് സ്‌റ്റോറുകള്‍ക്കുള്ള നിര്‍ദേശം. റേഷന്‍ ലിസ്റ്റില്‍ പേരു ചേര്‍ത്തിട്ടുള്ള വീട്ടു ജോലിക്കാര്‍ക്ക് സ്‌പോണ്‍സറുടെ ഒറിജിനല്‍ സിവില്‍ ഐ ഡി ഹാജരാക്കിയാല്‍ മാത്രം റേഷന്‍ നല്‍കിയാല്‍ മതിയെന്നും വിജ്ഞാപനത്തില്‍ പറയുന്നു, റേഷന്‍ വിതരണത്തിലെ ക്രമക്കേടുകളും അപാകതകളും പരിഹരിക്കുന്നതിനായി ആറു ഗവര്ണറേറ്റുകളിലേയും സപ്ലൈയിങ് സ്‌റ്റോറുകള്‍ തമ്മില്‍ പരസ്പരം ബന്ധിപ്പിച്ചിട്ടുണ്ട്. റേഷന്‍ ഉത്പന്നങ്ങളുടെ സ്‌റ്റോക്ക് വിവരങ്ങളും മറ്റും മന്ത്രാലയത്തിന് നേരിട്ട് പരിശോധിക്കാന്‍ ഇത് വഴി സാധിക്കും.
സപ്ലൈയിങ് സ്‌റ്റോറുകള്‍ വഴി സബ്‌സിഡിയോടെ ലഭിക്കുന്ന ഉത്പന്നങ്ങള്‍ കരിഞ്ചന്തയില്‍ വില്‍ക്കപ്പെടുന്നതായി നിരവധി പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് മന്ത്രാലയം പുതിയ നടപടികള്‍ കൈക്കൊണ്ടത്.