യുഎഇയില്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു

Update: 2018-05-08 05:51 GMT
Editor : admin
യുഎഇയില്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു
Advertising

പത്ത് ശതമാനം മുതല്‍ പതിനൊന്നര ശതമാനം വരെയാണ് വില വര്‍ധന.

Full View

യു എ ഇ ആഭ്യന്തരവിപണിയില്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു. പത്ത് ശതമാനം മുതല്‍ പതിനൊന്നര ശതമാനം വരെയാണ് വില വര്‍ധന. അടുത്തമാസം ഒന്ന് മുതല്‍ പുതുക്കിയ നിരക്ക് നിലവില്‍ വരും.ഓരോ മാസവും ഇന്ധനവില പുതുക്കി നിശ്ചയിക്കുന്നതിന് രൂപവത്കരിച്ച സമിതിയാണ് ഏപ്രില്‍ മാസത്തെ പെട്രോള്‍, ഡീസല്‍ നിരക്ക് പ്രഖ്യാപിച്ചത്.

പെട്രോളിന് 11.6 ശതമാനം വരെയും ഡീസലിന് 11.4 ശതമാനവും വില വര്‍ധിപ്പിച്ചു. ലിറ്ററിന് ഒരു ദിര്‍ഹം 47 ഫില്‍സ് വിലയുള്ള സൂപ്പര്‍ പെട്രോളിന് അടുത്തമാസം ഒരു ദിര്‍ഹം 62 ഫില്‍സായിരിക്കും വില. സ്പെഷ്യല്‍ പെട്രോളിന് 1 ദിര്‍ഹം 51 ഫില്‍സ് വിലയാകും. നിലവില്‍ ഒരു ദിര്‍ഹം 1 ദിര്‍ഹം 36 ഫില്‍സാണ് സ്പെഷ്യലിന്റെ വില. ഈ പ്ലസ് പെട്രോളിനാണ് ഏറ്റവും കൂടുതല്‍ വില വര്‍ധിച്ചത്. 1 ദിര്‍ഹം 29 ഫില്‍സായിരുന്ന വില 1 ദിര്‍ഹം 44 ഫില്‍സായാണ് ഉയര്‍ത്തിയത്. ഡീസല്‍ വില ഒരു ദിര്‍ഹം നാലു ഫില്‍സില്‍ നിന്ന് ഒരു ദിര്‍ഹം 56 ഫില്‍സായി ഉയര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ആഗസ്റ്റിലാണ് യു എ ഇയില്‍ ഇന്ധനവില നിയന്ത്രണം എടുത്തുമാറ്റിയത്. അന്ന് കുത്തനെ വില ഉയര്‍ന്നെങ്കിലും പിന്നീടുള്ള മാസങ്ങളില്‍ അന്താരാഷ്ട വിലക്ക് അനുസരിച്ച് ആഭ്യന്ത്രവിപണിയിലെ വില കുറയുകയായിരുന്നു. ഏഴ് മാസത്തിനിടെ ആദ്യമായാണ് യു എ ഇയില്‍ ഇന്ധനവില ഉയരുന്നത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News