കുവൈത്തിനേർപ്പെടുത്തിയ വിലക്ക് പിന്‍വലിക്കാൻ സന്നദ്ധമെന്ന് അന്താരാഷ്ട്ര ഫുട്ബാള്‍ അസോസിയേഷന്‍

Update: 2018-05-08 23:03 GMT
Editor : Trainee
കുവൈത്തിനേർപ്പെടുത്തിയ വിലക്ക് പിന്‍വലിക്കാൻ സന്നദ്ധമെന്ന് അന്താരാഷ്ട്ര ഫുട്ബാള്‍ അസോസിയേഷന്‍
Advertising

അന്താരാഷ്‌ട്ര മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയുന്ന സാഹചര്യം ഉടന്‍.

കുവൈത്തിനേർപ്പെടുത്തിയ വിലക്ക് പിന്‍വലിക്കാൻ സന്നദ്ധമെന്ന് അന്താരാഷ്ട്ര ഫുട്ബാള്‍ അസോസിയേഷന്‍. കുവൈത്ത് ഫുട്ബോൾ ടീമിന് അന്താരാഷ്‌ട്ര മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയുന്ന സാഹചര്യം വൈകാതെ തന്നെ ഉണ്ടാകുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ പറഞ്ഞു. കായിക മേഖലയിലെ പ്രതിസന്ധി ആറുമാസത്തിനകം പരിഹരിക്കാനുള്ള കുവൈത്ത് സർക്കാരിന്റെ പരിശ്രമങ്ങൾക്ക് ആക്കം കൂട്ടുന്ന പ്രസ്താവനയാണ് ഫിഫ പ്രസിഡന്റ് ഖത്തർ സന്ദർശനത്തിനിടെ നടത്തിയത്. കുവൈത്തിനേർപ്പെടുത്തിയ സസ്‌പെൻഷൻ പിന്‍വലിക്കുന്നതിന് അനുകൂലമായ നിലപാടാണ് ഫിഫക്കുള്ളതെന്നും കുവൈത്ത് സര്‍‍ക്കാറിന്‍റെ പുതിയ കായിക നിയമവും ഇതുമായി ബന്ധപെട്ടു ലഭിച്ച നിർദേശങ്ങളും പരിശോധിച്ച് വരികയാണെന്നും ജിയാനി ഇൻഫാന്റിനോ പറഞ്ഞു. അധികം വൈകാതെ വിലക്ക് നീക്കി കുവൈത്തിനെ അന്താരാഷ്ട്ര മത്സരവേദികളിലെത്തെിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിലക്ക് മറികടക്കുന്നതിനായി കായികനിയമം ഭേദഗതി ചെയ്യുന്നതടക്കമുള്ള വിട്ടുവീഴ്ചക്ക് കുവൈത്ത് തയാറായ പശ്ചാത്തലത്തിലാണ് ഫിഫ പ്രസിഡണ്ടിന്റെ പ്രതികരണം.

ര്‍ക്കാര്‍ കായിക മേഖലയില്‍ അമിതമായി കൈകടത്തുന്നുവെന്നാരോപിച്ചാണ് ഫിഫയും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും ഉള്‍‍‍പ്പെടെ കുവൈത്തിന് വിലക്ക് ഏര്‍‍പ്പെടുത്തിയത്. ഇത് മൂലം റിയോ ഒളിമ്പിക്സ് ഉൾപ്പെടെയുള്ള അന്താരാഷ്‌ട്ര വേദികളിൽ നിന്ന് കുവൈത്ത് മാറ്റിനിർത്തപ്പെട്ടിരുന്നു. വിലക്ക് ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചില്ലെന്നാരോപിച്ച് പ്രതിപക്ഷ എംപിമാരെക്കൊണ്ട് മന്ത്രിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നിരുന്നു. ഇതേ തുടർന്നാണ് കായിക മന്ത്രിയായിരുന്ന ഷെയ്ഖ് സൽമാൻ അൽ ഹമൂദ്‌ അൽ സബാഹ് രണ്ടാഴ്ച മുൻപ് രാജിവെച്ചത്.

Tags:    

Writer - Trainee

contributor

Editor - Trainee

contributor

Similar News