ഗൾഫ്​ സംയുക്ത പദ്ധതികളുടെ ഭാവി തുലാസിൽ

Update: 2018-05-08 12:39 GMT
Editor : Jaisy
ഗൾഫ്​ സംയുക്ത പദ്ധതികളുടെ ഭാവി തുലാസിൽ
Advertising

സാമ്പത്തിക മേഖലയിലും മറ്റും ഗൾഫ്​ രാഷ്ട്രങ്ങൾ കൂട്ടായി ആവിഷ്ക്കരിക്കാനുറച്ച തീരുമാനങ്ങളെയും അനിശ്ചിതത്വം ബാധിക്കും

ഗൾഫ്​ സംയുക്ത പദ്ധതികളുടെ ഭാവി തുലാസിൽഖത്തറുമായുള്ള ഭിന്നതയെ ചൊല്ലി ഗൾഫ്​ സംയുക്ത പദ്ധതികൾ സംബന്ധിച്ച അവ്യക്തത കൂടുതൽ സങ്കീർണമാകുന്നു. സാമ്പത്തിക മേഖലയിലും മറ്റും ഗൾഫ്​ രാഷ്ട്രങ്ങൾ കൂട്ടായി ആവിഷ്ക്കരിക്കാനുറച്ച തീരുമാനങ്ങളെയും അനിശ്ചിതത്വം ബാധിക്കും.

നീണ്ട 36 വർഷം നീണ്ട ഗൾഫ്​ ​ഐക്യമാണ്​ നാലു മാസത്തിലേറെയായി തുടരുന്ന ഖത്തർ പ്രതിസന്ധിയെ തുടർന്ന്​ ഉലഞ്ഞിരിക്കുന്നത്​. മധ്യസ്ഥ നീക്കം ഏറെക്കുറെ നിലച്ചിരിക്കെ, ജി.സി.സി രാഷ്ട്രങ്ങളുടെ ഭാവി നടപടികൾ സംബന്ധിച്ച്​ കൃത്യമായ തീർപ്പിലെത്താൻ പറ്റാത്ത സാഹചര്യവും ഉണ്ട്​. ഉപാധികൾ അംഗീകരിക്കും വരെ ഖത്തറിനെ കൂട്ടായ്മയുടെ ഭാഗമായി കാണില്ലെന്ന്​ സൗദി അനുകൂല രാജ്യങ്ങൾ നേരത്തെ വ്യക്തമാക്കിയതാണ്​. നിശ്ചിത കാലയളവിൽ നടപ്പാക്കേണ്ട ജി.സി.സി സംയുക്ത റെയിൽവേ പദ്ധതി ഉൾപ്പെടെ പലതും ആശങ്കയിലാണ്​. സാമ്പത്തിക മേഖലയിലെ സംയുക്​ത തീരുമാനങ്ങളെയാണ്​ അകൽച്ച കൂടുതലായി ബാധിക്കുക. ജനുവരി ഒന്നുമുതൽ മൂല്യവർധിതനികുതി നടപ്പാക്കാൻ ജി.സി.സി തീരുമാനിച്ചതാണ്​. എന്നാൽ ഖത്തർ ഇക്കാര്യത്തിൽ ഏതു നിലപാട്​ സ്വീകരിക്കും എന്നത്​ പ്രധാനമാണ്​. ഏകീകൃത കറൻസി, സംയുക്​ത സന്ദർശക വിസ ഉൾപ്പെടെ പല പദ്ധതികളുടെയും ഭാവി തുലാസിലാണ്​.

ഖത്തറിനെ മാറ്റി നിർത്തി പദ്ധതികളുമായി മുന്നോട്ടു പോകണമെന്ന ആവശ്യവും ഉയരുന്നുണ്ട്​. എന്നാൽ കുവൈത്ത്​, ഒമാൻ എന്നീ നിഷ്പക്ഷ രാജ്യങ്ങളുടെ നിലപാട്​ ഇതിൽ നിർണായകമായിരിക്കും. കൂടുതൽ രാജ്യങ്ങളെ കൂട്ടായ്മയിൽ ഉൾപ്പെടുത്താനുള്ള നീക്കം വിജയിക്കണമെങ്കിലും ഈ രണ്ടു രാജ്യങ്ങളുടെയും തുറന്ന പിന്തുണ ആവശ്യമായി വരും.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News