യുഎഇയിൽ കാർഗോ മേഖല വീണ്ടും സജീവം

Update: 2018-05-08 14:30 GMT
Editor : Sithara
Advertising

വിദേശത്തുനിന്ന്​ സമ്മാനമായി അയക്കുന്ന 5000 രൂപ വരെയുള്ള സാധനങ്ങൾക്ക്​ നികുതി നൽകേണ്ടതില്ല എന്ന ജിഎസ്​ടി കൗൺസിൽ തീരുമാനത്തെ തുടർന്ന്​ യുഎഇയിലെ കാർഗോ രംഗത്തും മികച്ച ഉണർവ്​.

വിദേശത്തുനിന്ന്​ സമ്മാനമായി അയക്കുന്ന 5000 രൂപ വരെയുള്ള സാധനങ്ങൾക്ക്​ നികുതി നൽകേണ്ടതില്ല എന്ന ജിഎസ്​ടി കൗൺസിൽ തീരുമാനത്തെ തുടർന്ന്​ യുഎഇയിലെ കാർഗോ രംഗത്തും മികച്ച ഉണർവ്​. ​ വർധിപ്പിച്ച കാർഗോ നിരക്ക്​ ഏജൻസികൾ കുറച്ചതോടെ മിക്ക കാർഗോ സ്​ഥാപനങ്ങളിലും നല്ല തിരക്കാണ്​.

Full View

ചരക്ക് സേവന നികുതി നടപ്പിലാക്കിയതോടെ ദുരിതത്തിലായ ഗൾഫ്​ കാർഗോ മേഖലക്ക്​ കേന്ദ്ര ജി.എസ്​.ടി കൗൺസിലി​ന്‍റെ പുതിയ തീരുമാ​നം ഉത്തേജനം പകർന്നിരിക്കുകയാണ്​. നികുതി അടക്കേണ്ടി വരുന്നതിനാൽ പാർസൽ ചാർജ്​ ഏജൻസികൾ വർധിപ്പിച്ചിരുന്നു. എന്നാൽ മുൻനിരക്കിൽ തന്നെയാണിപ്പോൾ ഏജൻസികൾ കാർഗോ ഉൽപന്നങ്ങൾ ശേഖരിക്കുന്നത്​. പുതിയ തീരുമാനത്തി​ന്‍റെ അടിസ്​ഥാനത്തിൽ നിരക്കു കുറച്ചതോടെ കാർഗോ സ്​ഥാപനങ്ങളിൽ ഇടപാടുകൾ വർധിച്ചതായി പ്രമുഖ സ്​ഥാപനമായ 123 കാർഗോയുടെ എംഡി മുനീർ കാവുങ്ങൽ പറമ്പിൽ പറഞ്ഞു.

ഇന്ത്യയിലും വിദേശത്തുമായി രണ്ട് ലക്ഷത്തോളം പേരാണ്​ ഈ രംഗത്ത്​ ജോലി ചെയ്യുന്നത്​​. ഇവരിൽ 90 ശതമാനവും മലയാളികളാണ്​. നിരക്കിളവും സീസണും ഒത്തുവന്നതോടെ കാർഗോ വിപണി വീണ്ടും സജീവമാവുകയാണ്​. യാതൊരു മുന്നറിയിപ്പുമില്ലാതെ ജൂണിലാണ്​ കേന്ദ്രം നികുതി ഏർപ്പെടുത്തിയത്​. ഇതുകാരണം കാർഗോ സ്​ഥാപനങ്ങൾ കടുത്ത പ്രതിസന്ധിയിൽ ആയിരുന്നു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News