നിക്ഷേപ നിയമങ്ങള്‍ പരിഷ്കരിച്ച് ഒമാന്‍
ഒമാനില്‍ പുതുതായി തുടങ്ങുന്ന ബിസിനസ് സംരംഭങ്ങള്‍ക്ക് കുറഞ്ഞ മുതല്‍മുടക്ക് ഒന്നരലക്ഷം റിയാല്‍ വേണമെന്ന നിയമം എടുത്തുകളഞ്ഞതായി അറിയിച്ചുകൊണ്ട് വ്യവസായ വാണിജ്യമന്ത്രാലയം സർകുലർ പുറത്തിറക്കി
ഒമാനില്‍ പുതുതായി തുടങ്ങുന്ന ബിസിനസ് സംരംഭങ്ങള്‍ക്ക് കുറഞ്ഞ മുതല്‍മുടക്ക് ഒന്നരലക്ഷം റിയാല്‍ വേണമെന്ന നിയമം എടുത്തുകളഞ്ഞതായി അറിയിച്ചുകൊണ്ട് വ്യവസായ വാണിജ്യമന്ത്രാലയം സർകുലർ പുറത്തിറക്കി . രാജ്യത്തേക്ക് കൂടുതൽ വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനു വേണ്ടിയാണ് പുതിയ തീരുമാനമെന്നും സർക്കുലറിൽ പറയുന്നു .
പുതിയ നിയമം നടപ്പിൽ വരുന്നതോടെ ബിസിനസ് രംഗത്തേക്ക് കടന്നു വരുന്നവർക്ക് ആശ്വാസമാകും. രാജ്യത്ത് ബിസിനസ് തുടങ്ങാൻ കുറഞ്ഞ മുതല്‍ മുടക്കായ ഒന്നരലക്ഷം റിയാല്‍ അഥവാ വേണ്ടതില്ല എന്നതാണ് പുതിയ നിയമം. കുറഞ്ഞ മുതല്‍ മുടക്കിന്‍റെ രേഖയും ഇനി അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതില്ല. സാമ്പത്തിക വര്‍ഷം അവസാനിച്ച് നാല്‍ മാസങ്ങള്‍ക്കുള്ളില്‍ വാര്‍ഷിക റിപ്പോര്‌ട്ട് സമര്‍പ്പിച്ചാല്‍ മതി. ഇതോടെ ഒമാന് നിക്ഷേപക സൗഹൃദ രാഷ്ട്രങ്ങള്‍ക്കിടയില്‍ മുന്‍നിരയില്‍ എത്താന്‍ സാധിക്കുമെന്നുമെന്നാണ് വിലയിരുത്തല്‍. ചുരുക്കം മേഖലകളില്‍ ഒഴിച്ച് ബിസിനസ് പങ്കാളിയായി സ്വദേശി വേണമെന്ന നിയമത്തില്‍ മാറ്റമില്ല. ജോയിന്‍റ് സ്റ്റോക്ക് കമ്പനികള്‍ക്ക് പുതിയ നിയമം ബാധകമല്ല