ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ഈ മാസം 24ന് മദീനയിലെത്തും
ഗോവയില്‍ നിന്നുള്ള തീര്‍ഥാടകരാവും ഇത്തവണ ആദ്യം പുണ്യഭൂമിയിലെത്തുത്തുക
ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ഈ മാസം 24ന് മദീനയിലെത്തും. ഗോവയില്‍ നിന്നുള്ള തീര്‍ഥാടകരാവും ഇത്തവണ ആദ്യം പുണ്യഭൂമിയിലെത്തുത്തുക. ഹജ്ജ് മിഷന്റെ അവസാന വട്ട ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി സംഘം അടുത്ത വാരം ജിദ്ദയിലെത്തും.
ഇന്ത്യന്‍ തീര്‍ഥാടകരുടെ വിമാന യാത്ര, മക്കയിലെയും മദീനയിലെയും താമസം, മക്ക - മദീന ബസ് യാത്ര, അറഫ, മിന, മുസ്ദലിഫ എന്നിവടങ്ങളിലേക്കുള്ള നീക്കങ്ങള്‍ തുടങ്ങിയവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. വിവിധ വിഷയങ്ങളില്‍ സൌദിയിലെ ഹജ്ജ് കമ്പനികളുമായി ധാരണയിലെത്തിക്കഴിഞ്ഞു. മക്കയിലെ താമസവുമായി ബന്ധപ്പെട്ട് ബാക്കിയുള്ള കരാറുകള്‍ ജൂലൈ പതിനഞ്ചിനുള്ളില്‍ പൂര്‍ത്തിയാവുമെവന്നാണ് പ്രതീക്ഷിക്കുന്നത്. സൌദി സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ അന്തിമ അനുമതി ലഭിച്ചാല്‍ വിമാന യാത്ര ഷെഡ്യൂള്‍ പ്രസിദ്ധീകരിക്കും. ഗോവയില്‍ നിന്നുള്ള തീര്‍ഥാടകരാണ് ഇത്തവണ ആദ്യം എത്തുക. പതിവുപോലെ മദീന വിമാനത്താവളം വഴിയാണ് ആദ്യ ഘട്ടത്തില്‍ തീര്‍ഥാടകര്‍ വരവ്. കേരളത്തില്‍ നിന്നുള്ള ഹാജിമാര്‍ രണ്ടാം ഘട്ടത്തില്‍ ജിദ്ദ ഹജ്ജ് ടെര്‍മിനല്‍ വഴി മക്കയിലെത്തും. മക്കയില്‍ ഇത്തവണ തൊണ്ണൂറ് ശതമാനം ഹാജിമാര്‍ക്കും അസീസിയയിലാണ് താമസം ഒരുക്കുന്നത്.
മസ്ജിദുല്‍ ഹറാമിന് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പന്ത്രണ്ടായിരം ഹാജിമാര്‍ക്കാണ് ഗ്രീന്‍ കാറ്റഗറിയില്‍ അവസരം ലഭിക്കുക. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഗ്രീന്‍ കാറ്റഗറിയുടെ പരിധി അഞ്ഞൂറ് മീറ്റര്‍ കുറച്ചിട്ടുണ്ട്. ഗ്രീന്‍ കാറ്റഗറിയില്‍ റൂമുകളില്‍ ഭക്ഷണം പാചകം ചെയ്യാന്‍ അനുമതിയില്ല. അസീസിയില്‍ നിന്നും ഹറമിലേക്കുള്ള യാത്ര, മക്ക-മദീന യാത്ര എന്നിവക്ക് ഇത്തവ മികച്ച ബസ്സുകളാണ് ഏര്‍പ്പെടുത്തിയത്. ഇരുപത് ശതമാനം ഹാജിമാര്‍ വര്‍ദ്ധിക്കുമെങ്കിലും മികച്ച സൌകര്യങ്ങളാണ് ഒരുക്കുന്നതെന്ന് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ് പറഞ്ഞു. കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍റെ നേതൃത്വത്തിലുള്ള സംഘം ജൂലൈ പന്ത്രണ്ടു മുതല്‍ പതിനഞ്ച് വരെ സൌദിയില്‍ സന്ദര്‍ശനം നടത്തും. അറുനൂറ് ഉദ്യോഗസ്ഥരാണ് ഹജ്ജ് മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യയില്‍ നിന്നും ഡെപ്യൂട്ടേഷനില്‍ വരുന്നത്. ജൂലൈ പതിനഞ്ചിന് ശേഷം ഇവര്‍ സേവന രംഗത്തുണ്ടാകും