ഭക്ഷണശാലകൾക്ക്​ മുന്നറിയിപ്പുമായി മസ്കത്ത്

Update: 2018-05-10 13:10 GMT
Editor : Jaisy
ഭക്ഷണശാലകൾക്ക്​ മുന്നറിയിപ്പുമായി മസ്കത്ത്
Advertising

ഭക്ഷ്യസുരക്ഷാനിയമം ലംഘിക്കപ്പെടുന്നില്ലെന്ന്​ ഉറപ്പാക്കാൻ പരിശോധനകൾ കർക്കശമാക്കുമെന്ന്​ നഗരസഭ വക്താവ്​ പറഞ്ഞു

ഭക്ഷണശാലകൾക്ക്​ മുന്നറിയിപ്പുമായി മസ്കത്ത്​ നഗരസഭ. ഭക്ഷ്യസുരക്ഷാനിയമം ലംഘിക്കപ്പെടുന്നില്ലെന്ന്​ ഉറപ്പാക്കാൻ പരിശോധനകൾ കർക്കശമാക്കുമെന്ന്​ നഗരസഭ വക്താവ്​ പറഞ്ഞു. പിടിക്കപ്പെടുന്നവരോട്​ ഒരുവിധത്തിലുള്ള ദാക്ഷിണ്യവുമില്ലാതെ കർശന നടപടിയെടുക്കും.

Full View

അനധികൃത വിൽപനക്കാരിൽ നിന്ന്​ പാചകം ചെയ്ത ഭക്ഷണം വാങ്ങുന്നതും നഗരസഭയുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്​. കാലാവധി കഴിഞ്ഞ സാധനങ്ങൾ ഉപയോഗിച്ച്​ അനാരോഗ്യകരമായ ചുറ്റുപാടിലാണ്​ ഇവർ ഭക്ഷണ സാധനങ്ങൾ തയാറാക്കുന്നത്​. നിയമലംഘനങ്ങളോട്​ ഒരുവിധ നീക്കുപോക്കുകളും കാണിക്കില്ലെന്നും നഗരസഭാ വക്താവ്​ പറഞ്ഞു. നിയമലംഘനങ്ങൾക്ക്​ ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള നടപടികൾക്ക്​ പുറമെ മസ്കത്ത്​ നഗരസഭ കനത്ത പിഴയും ശിക്ഷാനടപടികളും സ്വീകരിച്ചുവരുന്നുണ്ട്​. നിയമലംഘനത്തിന്​ പത്ത്​ ദിവസം വരെ റസ്റ്റോറന്റ്​ അടച്ചിടാനും രണ്ടായിരം റിയാൽ വരെ പിഴ ചുമത്താനും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്​. നിയമലംഘനം ആവർത്തിക്കുന്ന പക്ഷം ആറുമാസം വരെ സ്​ഥാപനം അടച്ചിടാനും വ്യവസ്ഥയുണ്ട്​.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News