ഇന്ത്യന്‍ വിമാനക്കമ്പനികള്‍ യുഎഇ വഴിയുള്ള വ്യോമപാതയിലൂടെ സര്‍വീസ് പുനസ്ഥാപിച്ചു
വ്യോമഉപരോധത്തെ തുടര്‍ന്ന് ഇറാന്‍ വഴി തിരിച്ചുവിട്ടിരുന്ന സര്‍വീസുകളാണിപ്പോള്‍ പഴയപടി പുനസ്ഥാപിച്ചത്
ഖത്തറില്‍ നിന്ന് നാട്ടിലേക്കുള്ള ഇന്ത്യന്‍ വിമാനക്കമ്പനികള്‍ യുഎഇ വഴിയുള്ള വ്യോമപാതയിലൂടെ സര്‍വീസ് പുനസ്ഥാപിച്ചു . വ്യോമഉപരോധത്തെ തുടര്‍ന്ന് ഇറാന്‍ വഴി തിരിച്ചുവിട്ടിരുന്ന സര്‍വീസുകളാണിപ്പോള്‍ പഴയപടി പുനസ്ഥാപിച്ചത് . ഇതോടെ 40 മിനുട്ട് അധികം യാത്ര ചെയ്യേണ്ട സാഹചര്യം ഇല്ലാതായി .നേരത്തെ കുറച്ചിരുന്ന ലഗേജ് പരിധിയും ഉയര്‍ത്തി .
ജൂണ്‍ 5 മുതല്‍ ഖത്തറിനെതിരെ സൗദി സഖ്യരാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തെ തുടര്‍ന്ന് ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ യു എ ഇ വഴിയുള്ള വ്യോമപാത ഉപേക്ഷിക്കുകയായിരുന്നു. പകരം മസ്‌കറ്റ് -തെഹ്‌റാന്‍ വഴി യുള്ള റൂട്ടിലാണ് സര്‍വീസ് നടത്തിയിരുന്നത് . വ്യോമ ഉപരോധത്തില്‍ ഇളവ് വന്നതോടെ ഈ സര്‍വീസുകള്‍ പഴയറൂട്ടില്‍ തന്നെ പുനസ്ഥാപിക്കുകയാണ്.
ഖത്തറിലും ഉപരോധമേപര്‍പ്പെടുത്തിയ രാജ്യങ്ങളിലും രജിസ്റ്റര്‍ ചെയ്ത വിമാനങ്ങളൊഴികെയുള്ളവ ദുബൈ വഴി ഇനി മുതല്‍ സര്‍വീസ് നടത്തും. നേരത്തെ കുറച്ച ലഗേജും കൂട്ടിയേക്കും .ഇറാന്‍ വഴി വ്യോമപാത മാറ്റിയതിനെ തുടര്‍ന്ന് 20 കിലോയാക്കി കുറച്ച ലഗേജ് പഴയപടി തന്നെ ഉയര്‍ത്തിയേക്കും. 40 മിനുട്ട് അധികം സഞ്ചരിക്കേണ്ടിവരുന്നതിനാല്‍ കൂടുതല്‍ ഇന്ധനം നിറക്കേണ്ട സാഹചര്യം വന്നതായിരുന്നു ലഗേജ് കുറക്കാന്‍ കാരണമായി വിമാനക്കമ്പനികള്‍ ചൂണ്ടിക്കാണിച്ചിരുന്നത് . ജെറ്റിനു പുറമെ മറ്റു വിമാനക്കമ്പനികളും ദുബൈ വഴിയുള്ള സര്‍വീസ് പുനസ്ഥാപിക്കുമെന്നാണ് അറിയുന്നത് .വ്യോമവിലക്ക് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന യു എന്‍ വ്യോമയാന ഏജന്‍സിയോട് ഖത്തര്‍ എയര്‍വെയ്‌സ് സിഇഒ അക്ബര്‍ അല്‍ബാകിര്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. വ്യോമ ഉപരോധത്തില്‍ വന്ന ഇളവ് മധ്യവേനലവധിയില്‍ നാട്ടിലേക്ക് തിരിക്കാനിരിക്കുന്ന പ്രവാസി കുടുംബങ്ങള്‍ക്ക് ആശ്വസമാവുകയാണ്.