വി.കെ സിംഗ് കുവൈത്തിലെത്തി

Update: 2018-05-11 13:58 GMT
Editor : Jaisy
വി.കെ സിംഗ് കുവൈത്തിലെത്തി
Advertising

ഖറാഫി നാഷണൽ കമ്പനിയിലെ തൊഴിലാളികളുമായി ബന്ധപ്പെട്ട പ്രശനങ്ങൾ കുവൈത്ത് അധികൃതരുമായി ചർച്ച ചെയ്തതായി മന്ത്രി പറഞ്ഞു

ഔദ്യോഗിക സന്ദർശനത്തിനായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി ജനറൽ വി.കെ സിംഗ് കുവൈത്തിലെത്തി . ഖറാഫി നാഷണൽ കമ്പനിയിലെ തൊഴിലാളികളുമായി ബന്ധപ്പെട്ട പ്രശനങ്ങൾ കുവൈത്ത് അധികൃതരുമായി ചർച്ച ചെയ്തതായി മന്ത്രി പറഞ്ഞു . സമയബന്ധിതമായി എല്ലാ പ്രശനങ്ങളും പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വ്യക്തമാക്കി.

Full View

ഒന്നര വർഷത്തോളമായി ജോലിയോ ശമ്പളമോ ഇല്ലാതെ പ്രായാസമനുഭവിക്കുന്ന ഇന്ത്യൻ തൊഴിലാളികളുടെ പ്രശനം തന്നെയായിരുന്നു മന്ത്രിയുടെ തിരക്കിട്ട സന്ദർശനത്തിന്റെ പ്രധാന അജണ്ട . കുവൈത്ത് വിദേശ കാര്യ മന്ത്രി ഉൾപ്പെടെയുള്ളവരുമായി മന്ത്രി വിഷയം ചർച്ച ചെയ്തതായാണ് വിവരം . ഖറാഫി കമ്പനിയുടെ ലേബർ ക്യാമ്പുകളിൽ ഒന്നിലും മന്ത്രി സന്ദർശനം നടത്തി .പുതുതായി ചാർജെടുത്ത അംബാസഡർ ജീവ സാഗർ ലേബർ സെക്രട്ടറി സിബി യു എസ് തുടങ്ങിയവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു . ജോലിയും ഇഖാമയും ഇല്ലാത്ത സാഹചര്യത്തിൽ ആനുകൂല്യങ്ങൾ ലഭ്യമാക്കി തങ്ങളെ നാട്ടിലെത്തിക്കണമെന്നു തൊഴിലാളികൾ മന്ത്രിയോട് ആവശ്യപ്പെട്ടു . വ്യക്തിപരമായ പരാതികൾ സംസ്ഥാനം തിരിച്ചു എംബസിയെ ഏൽപ്പിച്ചാൽ പരിഹരിക്കാൻ ശ്രമിക്കാമെന്നും തൊഴിലാളികളെ മൊത്തത്തിൽ ബാധിച്ച പ്രയാസത്തിനു പരിഹാരം കാണുന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും മന്ത്രി പറഞ്ഞു. കുവൈത്ത് അധികൃതരുമായി നടത്തിയ കൂടിക്കാഴ്ച പ്രതീക്ഷ നൽകുന്നുണ്ടെന്നും അനുകൂലമായ നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും വൈകിട്ട് എംബസ്സിയിൽ നടന്ന കമ്മ്യൂണിറ്റി മീറ്റിംഗിൽ മന്ത്രി പറഞ്ഞു .

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News