എണ്ണവിലവർധനയിൽ ​പ്രതികരിക്കാതെ യുഎഇ

Update: 2018-05-11 16:52 GMT
Editor : Jaisy
എണ്ണവിലവർധനയിൽ ​പ്രതികരിക്കാതെ യുഎഇ
Advertising

വിപണിയിലേക്ക്​ ആവശ്യകതയിലും കൂടുതൽ എണ്ണ എത്തുന്ന സാഹചര്യം നിലനിൽക്കുന്നതായും യുഎഇ വ്യക്തമാക്കി

ആഗോള വിപണിയിൽ ഇപ്പോഴത്തെ എണ്ണവില സംബന്ധിച്ച്​ ഒന്നും പ്രതികരിക്കാനില്ലെന്ന്​ യുഎഇ. വിപണിയിലേക്ക്​ ആവശ്യകതയിലും കൂടുതൽ എണ്ണ എത്തുന്ന സാഹചര്യം നിലനിൽക്കുന്നതായും യുഎഇ വ്യക്തമാക്കി. ബാരലിന്​ 70 ഡോളർ വരെ എണ്ണവില ഉയർന്ന സാഹചര്യത്തിലാണ്​ യുഎഇയുടെ പ്രതികരണം.

എണ്ണവിലയിൽ പരിഭ്രാന്തിയില്ലെന്ന്​ യു.എ.ഇ ഊർജ്ജ മന്ത്രി സുഹൈൽ അൽ മസ്​റൂഇ പറഞ്ഞു. എന്തെങ്കിലും കൂടുതലായി ചെയ്യണമെന്ന അഭിപ്രായവും ഇല്ല. വിപണിയിൽ നൂറ്​ ശദലക്ഷം ബാരലിന്റെ അമിത ലഭ്യത ഇപ്പോൾ തന്നെയുണ്ട്​. വർധിച്ച തോതിലുള്ള എണ്ണ സംഭരണം കുറക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. 2018 അവസാനം വരെ ദിനംപ്രതി 1.8 ദശലക്ഷം ബാരൽ ഉൽപാദനം കുറക്കാനാണ്​ ഒപെക്​ തീരുമാനം.

ഉൽപാദനം കുറച്ചു കൊണ്ട്​ വിപണിയിൽ വില സന്തുലിതമാക്കാനുള്ള ഒപെക്​ തീരുമാനത്തെ പൂർണമായും പിന്തുണക്കുകയാണ്​ യു.എ.ഇ. നിലവിലെ ഉൽപാദനവും ആവശ്യകതയും കൃത്യമായി ഒപെക്​ നിരീക്ഷിച്ചു വരികയാണന്നും യു.എ.ഇ ഊർജ്ജ മന്ത്രി അറിയിച്ചു. ഉൽപാദനം കുറച്ചതു മാത്രമല്ല ഇപ്പോഴത്തെ നിരക്കിന്​ കാരണം. വെനിസ്വലയുടെ എണ്ണ ലഭ്യത കുറഞ്ഞതും ഇറാനിലെ രാഷ്ട്രീയ പ്രതിസന്ധിയും എണ്ണവില ഉയരാൻ ഇടയാക്കിയ കാരണങ്ങൾ ആണെന്ന്​ യു.എ.ഇ കരുതുന്നു. ബദൽ ഇന്ധന ലഭ്യതയുടെ കുറവും എണ്ണവിപണിക്ക്​ തുണയാകുന്നതായി യു.എ.ഇ വിലയിരുത്തുന്നു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News