ഒമാനില്‍ മഴക്കാലം

Update: 2018-05-11 03:05 GMT
Editor : Subin
ഒമാനില്‍ മഴക്കാലം
Advertising

ഖരീഫ് എന്ന് വിളിക്കുന്ന മഴക്കാലത്തിന് സലാലയിൽ തുടക്കമായി. ജൂൺ 21 മുതൽ സെപ്തംബർ 21 വരെയാണ് ഈ വർഷം മഴയുണ്ടാവുകയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു

Full View

ഒമാനിലെ സലാലയിൽ ഖരീഫ് സീസണ് തുടക്കം കുറിച്ച് മഴയാരംഭിച്ചു .സെപ്തംബർ 21 വരെയാണ് ഈ വർഷത്തെ മഴക്കാലം നിലനില്‍ക്കുക.

ഖരീഫ് എന്ന് വിളിക്കുന്ന മഴക്കാലത്തിന് സലാലയിൽ തുടക്കമായി. ജൂൺ 21 മുതൽ സെപ്തംബർ 21 വരെയാണ് ഈ വർഷം മഴയുണ്ടാവുകയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഗൾഫ് മൊത്തം വേനൽ ചൂടിൽ വെന്തുരുകുമ്പോൾ ഇവിടെ താപനില 30 ഡിഗ്രിയായി കുറഞ്ഞു. മലനിരകളിലും നഗര പ്രദേശങ്ങളിലും ചാറ്റൽ മഴ കഴിഞ്ഞ ദിവസം മുതൽ ആരംഭിച്ചിട്ടുണ്ട്.

ഖരീഫിനോടനുബന്ധിച്ച് ദോഫാർ മുനിസിപ്പാലിറ്റി ഒരുക്കുന്ന സലാല ടൂറിസം ഫെസ്റ്റിവൽ വൈകാതെ ആരംഭിക്കും തുടർന്നങ്ങോട്ട് വിനോദ സഞ്ചാരികളുടെ ഓഴുക്കായിരിക്കും. കഴിഞ്ഞ വർഷം ദിനേന 5000 പേർ എന്ന തോതിൽ 5,14,000 പേരാണ് ഖരീഫ് സീസണിൽ ഇവിടം സന്ദർശിച്ചത്.

പുതിയ വിമാനത്താവളം പ്രവർത്തനമാരംഭിച്ചതും ഹോട്ടൽ മുറികളുടെ എണ്ണം 15 ശതമാനം വർധിച്ചതും ഈ വർഷം കൂടുതൽ സഞ്ചാരികളെ ആകർഷിക്കുമെന്നാണ് കരുതുന്നത്. സീസണോടനുബന്ധിച്ച് വിമാന കമ്പനികൾ സലാലയിലേക്കുള്ള സർവ്വീസുകൾ വർധിപ്പിച്ചിട്ടുണ്ട്. ഒമാൻ എയർ മസ്കറ്റിൽ നിന്നുള്ള പ്രിതിദിന സർവ്വീസുകളുടെ എണ്ണം 11 ആയി ഉയർത്തി.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News