അന്താരാഷ്ട്ര ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് കുവൈത്തില്‍ തുടക്കം
കുവൈത്ത് ബാഡ്മിന്റണ്‍ ഫെഡറേഷനുമായി സഹകരിച്ച് നടത്തുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യ, കുവൈത്ത്, യു.എ.ഇ, ഖത്തര്‍, ബഹ്റൈന്‍, സൗദി, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളില്‍നിന്നുള്ള ടീമുകളാണ് പങ്കെടുക്കുന്നത്
കുവൈത്തിലെ ഇന്ത്യന്‍ ബാഡ്മിന്റണ്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന മൂന്നാമത് അന്താരാഷ്ട്ര ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിനു തുടക്കമായി . കുവൈത്ത് ബാഡ്മിന്റണ്‍ ഫെഡറേഷനുമായി സഹകരിച്ച് നടത്തുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യ, കുവൈത്ത്, യു.എ.ഇ, ഖത്തര്‍, ബഹ്റൈന്‍, സൗദി, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളില്‍നിന്നുള്ള ടീമുകളാണ് പങ്കെടുക്കുന്നത് .
സൽവ ഐ ബാക് ഇൻഡോർ സ്റ്റേഡിയത്തിൽ ഇന്ത്യന്‍ അംബാസഡര്‍ സുനില്‍ ജയിന്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. കുവൈത്ത് ബാഡ്മിന്റൺ അസോസിയേഷൻ പ്രസിഡന്റ് അലി മാരിഹ് , ഐബാക് ഭാരവാഹികളായ ഡോ മണി മാര ചോരൻ , കെ.ടി ചന്ദ്രഹാസ് , തർലോചൻ സിങ് സണ്ണിമാത്യു എന്നിവർ ചടങ്ങിൽ സംബന്ധിച്ചു . മൂന്നുദിവസങ്ങളിലായി നടക്കുന്ന ടൂര്‍ണമെന്‍റില്‍ അന്താരാഷ്ട്രതലത്തില്‍ സീഡ് ചെയ്യപ്പെട്ട നിരവധി താരങ്ങള്‍ പങ്കെടുക്കും. ഇന്ത്യയില്‍ നിലവില്‍ രണ്ടാം റാങ്കും ലോകതലത്തില്‍ 152ാം റാങ്കുമുള്ള ശ്രേയാന്‍സ് ജയ്സ്വാള്‍ ഐബാക് ടീമിനായി കളിക്കും. ഡബ്ള്‍സില്‍ ലോക പത്താം സീഡുകാരനായ മലയാളിതാരം രൂപേഷ്കുമാര്‍, ആദ്യ 10 സീഡിലുള്ള ഇന്ത്യന്‍ താരങ്ങളായ ഗൗരവ് വെങ്കട്ട്, അനില്‍കുമാര്‍ ഗോപി എന്നിവരും കോർട്ടിലിറങ്ങും . നോക്കൗട്ട് അടിസ്ഥാനത്തിലാണ് മത്സരങ്ങള്‍ . ഞായറാഴ്ചയാണ് ഫൈനല്‍.