കുടിയേറ്റനിയമം സമഗ്രമായി പരിഷ്‌കരിക്കണമെന്ന് പാറക്കല്‍ എംഎല്‍എ

Update: 2018-05-12 15:35 GMT
Editor : Jaisy
കുടിയേറ്റനിയമം സമഗ്രമായി പരിഷ്‌കരിക്കണമെന്ന് പാറക്കല്‍ എംഎല്‍എ
Advertising

ഇതിനായുള്ള ശ്രമങ്ങളില്‍ താന്‍ പങ്കാളിയാകുമെന്നും അദ്ദേഹം പറഞ്ഞു

Full View

അരനൂറ്റാണ്ട് പഴക്കമുള്ള കുടിയേറ്റനിയമം സമഗ്രമായി പരിഷ്‌കരിച്ചാല്‍ മാത്രമേ പ്രവാസി പ്രശ്നങ്ങള്‍ക്ക് പരിഹാരമാവുകയുള്ളൂവെന്ന് പാറക്കല്‍ അബ്ദുല്ല എംഎല്‍എ ദോഹയില്‍ പറഞ്ഞു. ഇതിനായുള്ള ശ്രമങ്ങളില്‍ താന്‍ പങ്കാളിയാകുമെന്നും അദ്ദേഹം പറഞ്ഞു. ഖത്തറിലെ ഇന്ത്യന്‍ മീഡിയാഫോറം സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള നിയമസഭയിലെ പ്രവാസി പ്രതിനിധിയാണ് താനെന്ന് പറഞ്ഞ പാറക്കല്‍ അബ്ദുല്ല പ്രവാസികളുടെ യാത്രാ പ്രശ്നമാണ് താന്‍ ആദ്യമായി സഭയിലുന്നയിച്ചതെന്നും കൂട്ടിച്ചേര്‍ത്തു. കേരള സര്‍ക്കാരിന്റെ പ്രവാസി കമ്മിറ്റിയില്‍ അംഗമായതിനാല്‍ പ്രവാസി പ്രശ്‌നങ്ങള്‍ കൂടുതല്‍ പഠിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ നിന്നുള്ള 35 ലക്ഷം പേര്‍ പ്രവാസികളായി കഴിയുമ്പോള്‍ ഒരു ലക്ഷം പേര്‍ മാത്രമാണ് പ്രവാസി ക്ഷേമനിധിയില്‍ അംഗങ്ങളായെതെന്നും പാറക്കല്‍ അബ്ദുല്ല വ്യക്തമാക്കി .

നാദാപുരത്തും പരിസരങ്ങളിലും സമാധാനം സ്ഥാപിക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ശ്രമിക്കണമെന്നും സര്‍ക്കാരിനിതില്‍ കൂടുതല്‍ ബാധ്യതയുണ്ടെന്നും അദ്ധേഹം പറഞ്ഞു. ഐ എം എഫ് പ്രസിഡന്റ് ജി ബി മാത്യൂ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ജനറല്‍ സെക്രട്ടറി മുജീബ്‌റഹ്മാന്‍ സ്വാഗതവും ട്രഷറര്‍ ഐഎംഎ റഫീഖ് നന്ദിയും പറഞ്ഞു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News