മൈക്രോസോഫ്റ്റിന്റെ അനുമോദനം ലഭിച്ചതിന്റെ ആഹ്ലാദത്തില്‍ മലയാളി യുവാവ്

Update: 2018-05-12 21:07 GMT
Editor : Jaisy
മൈക്രോസോഫ്റ്റിന്റെ അനുമോദനം ലഭിച്ചതിന്റെ ആഹ്ലാദത്തില്‍ മലയാളി യുവാവ്
Advertising

ബഹ് റൈനിൽ പ്രവാസ ജീവിതം നയിക്കുന്ന ലൈഷാജിന്റെ പേര് മൈക്രോസോഫ്റ്റ് സെക്യൂരിറ്റി റെസ്പോണ്‍സ് സെന്ററിന്റെ അനുമോദന പട്ടികയിലാണ് ഇടം നേടിയത്

വിവര സാങ്കേതിക രംഗത്ത് ശ്രദ്ധേയമായ അംഗീകാരം നേടിയതിന്റെ സന്തോഷത്തിലാണ് ലൈഷാജ് എന്ന പ്രവാസി യുവാവ്. സ്വപ്രയത്നം കൊണ്ട് കൈവരിച്ച നേട്ടത്തിന് മൈക്രോസോഫ്റ്റിന്റെ അനുമോദനമാണ് ഇദ്ദേഹത്തെ തേടിയെത്തിയത്.

Full View

ബഹ് റൈനിൽ പ്രവാസ ജീവിതം നയിക്കുന്ന ലൈഷാജിന്റെ പേര് മൈക്രോസോഫ്റ്റ് സെക്യൂരിറ്റി റെസ്പോണ്‍സ് സെന്ററിന്റെ അനുമോദന പട്ടികയിലാണ് ഇടം നേടിയത്. മൈക്രോസോഫ്റ്റിന്റെ ഓൺലൈൻ സേവനങ്ങളിലെ സുരക്ഷാവീഴ്ച കണ്ടെത്തുവാൻലൈഷാജിന് സാധിച്ചു. ഡൊമൈനിൽ രജിസ്റ്റർ ചെയ്തവരുടെ പാസ് വേഡ് , വൈദഗ് ധ്യമുള്ളവർക്ക്ഒ.ടി.പിയുടെയോ ഇമെയിൽ റീകൺഫർമേഷന്റെയോ ആവശ്യമില്ലാതെ റീസെറ്റ് ചെയ്യാനാകും ഇക്കാര്യമാണ് ലൈഷാജ് മൈക്രോസോഫ് റ്റിനെ അറിയിച്ചത്. തുടർന്ന് ഇത്തരം പ്രശ്നങ്ങൾ ശ്രദ്ധയിൽ പെടുത്തുന്നവരുടെ പട്ടികയിൽ കമ്പനി ലൈഷാജിനെയും ഉൾപ്പെടുത്തുകയായിരുന്നു. ബഹ്റൈനിലെ മനാമയിൽ ബിസിനസ് പാർക്കിൽ ജീവനക്കാരനായ ബി.എം. ലൈഷാജ് . മെക്കാനിക്കൽ എഞ്ചിനിയറിങ് ബിരുദ ധാരിയാണ്. കൊല്ലം തേവലക്കര സ്വദേശിയ ഈ യുവാവ് ഐ.ടി രംഗത്തോടുള്ള താല്പര്യം ചെറുപ്പം മുതലേ സൂക്ഷിക്കുന്നു. നേരത്തെ 'ഇൻറൽ' കമ്പനിയിൽ നിന്നും സമാനമായ അനുമോദനം നേടിയിട്ടുണ്ട് . ഇപ്പോള്‍ ഗൂഗിളിന്റെ സേവനങ്ങളുമായി ബന്ധപ്പെട്ട സുരക്ഷാ പ്രശ്നങ്ങള്‍ കണ്ടെത്താനുള്ള പഠനങ്ങളിലാണ് ഇദ്ദേഹം.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News