വാറ്റ്; സൌദിയില്‍ ദീര്‍ഘകാല കരാറുകള്‍ക്ക് ഇളവ്

Update: 2018-05-12 08:58 GMT
Editor : Jaisy
വാറ്റ്; സൌദിയില്‍ ദീര്‍ഘകാല കരാറുകള്‍ക്ക് ഇളവ്
Advertising

2017 മെയ് മാസത്തിന് മുമ്പ് ഒപ്പുവെച്ച കരാറുകള്‍ക്ക് വാറ്റ് ബാധകമാവില്ലെന്നും നികുതി മന്ത്രാലയം അറിയിച്ചു

വാറ്റ് നടപ്പിലാക്കുന്ന അടുത്ത വര്‍ഷം പരിവര്‍ത്തന കാലയളവായി പരിഗണിച്ച് സൌദിയില്‍ കരാറുകളില്‍ ഇളവ്. ദീര്‍ഘകാല കരാറുകള്‍ക്കാണ് ഇളവ് ലഭിക്കുക. 2017 മെയ് മാസത്തിന് മുമ്പ് ഒപ്പുവെച്ച കരാറുകള്‍ക്ക് വാറ്റ് ബാധകമാവില്ലെന്നും നികുതി മന്ത്രാലയം അറിയിച്ചു.

ജനറല്‍ അതോറിറ്റി ഓഫ് സകാത്ത് ആന്റ് ടാക്സിന്റേതാണ് പ്രഖ്യാപനം. സൗദിയില്‍ മൂല്യവര്‍ധിത നികുതി നടപ്പാക്കുന്നത് അടുത്ത വര്‍ഷം ജനുവരിയിലാണ്.
ഈ സാഹചര്യത്തില്‍ ആദ്യ വര്‍ഷം പരിവര്‍ത്തന കാലയളവായി പരിഗണിക്കും. ദീര്‍ഘകാല കരാറുകളിലെ ഇടപാടുകള്‍ക്ക് നികുതിയിളവ് അനുവദിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. നികുതിയെക്കുറിച്ച് വ്യക്തമായ പ്രഖ്യാപനം വരുന്നതിന് മുമ്പ് 2017 മെയ് 30ന് മുമ്പ് ഒപ്പുവെച്ച കരാറുകള്‍ക്കാണ് നികുതി ഇളവ് ലഭിക്കുക. 2018 ഡിസംബര്‍ 31 വരെ മാത്രം ഇത് ഉപയോഗപ്പെടുത്താം. ഇടപാടുകാര്‍ ടാക്സിന് വിധേയമാവരോ നികുതി ഇളവിന് അര്‍ഹതയുള്ളവരോ ആകരുത്. എന്നാല്‍ ഇതേ കാലയളവിലെ കരാറിലെ ഇടപാടുകാര്‍ ടാക്സ് റിട്ടേണിന് അര്‍ഹരല്ലെങ്കില്‍ ഈ കാലയളവിലെ ഇടപാടുകള്‍ക്കും അഞ്ച് ശതമാനം ടാക്സ് ബാധകമായിരിക്കും. 2017 മെയ് 30ന് ശേഷം ഒപ്പുവെച്ച ദീര്‍ഘകാല കരാറുകള്‍ക്കും പുതുതായി ഒപ്പുവെക്കുന്ന കരാറുകള്‍ക്കും ഒരു തരത്തിലുള്ള ഇളവും ഉണ്ടാകില്ല.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News