ഒമാനിലെ പ്രവാസികളുടെ എണ്ണത്തില്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്വകാര്യ മേഖലയില്‍ തൊഴിലെടുക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതായും മന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു
ഒമാനിലെ പ്രവാസികളുടെ എണ്ണത്തില്‍ വര്‍ധനവെന്ന് ദേശീയ സ്ഥിതി വിവര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്വകാര്യ മേഖലയില്‍ തൊഴിലെടുക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതായും മന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു .
ഏപ്രില്‍ അവസാനം വരെയുള്ള കണക്കനുസരിച്ച് 1,763,710 പ്രവാസികളാണ് രാജ്യത്തുള്ളത് . മാര്‍ച്ച് അവസാനത്തെ 1,747,097 ല്‍ നിന്ന് ഒരു ശതമാനം ആളുകള്‍ വര്‍ധിച്ചു. പ്രവാസികളില്‍ 1,564,532 പേരും പുരുഷന്‍മാരാണെന്നും കണക്കുകള്‍ പറയുന്നു. സ്വകാര്യ മേഖലയില്‍ തൊഴിലെടുക്കുന്നവരുടെ എണ്ണം ഒരു ശതമാനം വര്‍ധിച്ച് 1,430,965 ആയി. ഇതില്‍ 1,398,553 പേരും പുരുഷന്‍മാരാണ്. 39638 പുരുഷന്‍മാരടക്കം 61,495 വിദേശ തൊഴിലാളികള്‍ സര്‍ക്കാര്‍ മേഖലയിലും തൊഴിലെടുക്കുന്നുണ്ട്.
നിര്‍മാണ മേഖലയിലാണ് വിദേശ തൊഴിലാളികള്‍ കൂടുതലും. 649380 പേര്‍ക്ക് ഇന്‍റര്‍മീഡിയറ്റ് സര്‍ട്ടിഫിക്കറ്റ് ഉള്ളപ്പോള്‍ 475,427 പേര്‍ക്ക് എഴുതാന്‍ വായിക്കാനും മാത്രമേ കഴിയൂ. 22,180 പുരുഷന്‍മാരടക്കം 25,140 നിരക്ഷരരും രാജ്യത്ത് തൊഴിലെടുക്കുന്നുണ്ട്.1 40,362 പുരുഷന്‍മാരടക്കം 160,020 പേര്‍ക്ക് പ്രൈമറി സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് കൈവശമുണ്ട്. ഡിപ്ളോമ ധാരികളുടെ എണ്ണം 53,527 ആയപ്പോൾ ബിരുദധാരികളുടെ എണ്ണം 94,494 ഉം മാസ്റ്റേഴ്സ് യോഗ്യതയുള്ളവരുടെ എണ്ണം 0.1 ശതമാനം കുറഞ്ഞ് 5,839 ആവുകയും ചെയ്തു .അതെ സമയം ഡോക്ടറേറ്റ് യോഗ്യതയുള്ളവരുടെ എണ്ണം 0.1 ശതമാനം കുറഞ്ഞ് 2,823 ആയിട്ടുണ്ടെന്നും മന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു.