വന്യജീവികളെ വീട്ടില്‍ വളര്‍ത്തുന്നതിന് യുഎഇയില്‍ വിലക്ക്

Update: 2018-05-13 19:14 GMT
Editor : admin | admin : admin
വന്യജീവികളെ വീട്ടില്‍ വളര്‍ത്തുന്നതിന് യുഎഇയില്‍ വിലക്ക്
Advertising

കടുവയെയും സിംഹത്തെയും വരെ വീട്ടില്‍ ഓമനിച്ചുവളര്‍ത്തുന്ന ശീലമുള്ളവരാണ് അറബികള്‍. ഈ പ്രവണതക്ക് കര്‍ശനമായി കടിഞ്ഞാണിടാനാണ് യുഎഇ ഫെഡറല്‍ നാഷനല്‍ കൗൺസിലിന്റെ തീരുമാനം. കടുവ, പുലി, സിംഹം, കുരങ്ങുകള്‍, ആള്‍കുരങ്ങുകള്‍ മുതല്‍ മാസ്റ്റിഫ്, പിറ്റ് ബുള്‍, ജപ്പാനീസ് ടോസ തുടങ്ങിയ ഇനം നായ്ക്കള്‍ക്ക് വരെ വിലക്ക് ബാധകമാണ്.

വന്യജീവികളെ വീട്ടില്‍ വളര്‍ത്തുന്നതിന് യുഎഇയില്‍ വിലക്ക്. ഇതുസംബന്ധിച്ച നിയമം ഫെഡറര്‍ നാഷണല്‍ കൗൺസില്‍ പാസാക്കി. നിയമം ലംഘിച്ചാല്‍ ജീവപര്യന്തം തടവും ദശലക്ഷം ദിര്‍ഹം വരെ പിഴയും ലഭിക്കുന്നവിധം കര്‍ശനമാണ് പുതിയ നിയമം.

കടുവയെയും സിംഹത്തെയും വരെ വീട്ടില്‍ ഓമനിച്ചുവളര്‍ത്തുന്ന ശീലമുള്ളവരാണ് അറബികള്‍. ഈ പ്രവണതക്ക് കര്‍ശനമായി കടിഞ്ഞാണിടാനാണ് യുഎഇ ഫെഡറല്‍ നാഷനല്‍ കൗൺസിലിന്റെ തീരുമാനം. കടുവ, പുലി, സിംഹം, കുരങ്ങുകള്‍, ആള്‍കുരങ്ങുകള്‍ മുതല്‍ മാസ്റ്റിഫ്, പിറ്റ് ബുള്‍, ജപ്പാനീസ് ടോസ തുടങ്ങിയ ഇനം നായ്ക്കള്‍ക്ക് വരെ വിലക്ക് ബാധകമാണ്. ഈ മൃഗങ്ങളുടെ ആക്രമണത്തിനിരയായി ആരെങ്കിലും മരിച്ചാല്‍ ഉടമസ്ഥന് ജീവപര്യന്തം തടവ് അനുഭവിക്കേണ്ടി വരും.

മൃഗങ്ങള്‍ മറ്റുള്ളവര്‍ക്ക് ശാരീരിക വൈകല്യത്തിന് കാരണമാവുന്നവിധം പരിക്കേറ്റില്‍പ്പിച്ചാല്‍ ഏഴ് വര്‍ഷമാണ് തടവ്. ചെറിയ പരിക്കേല്‍പിച്ചാല്‍ ഒരു വര്‍ഷം വരെ തടവും പതിനായിരം ദിര്‍ഹം വരെ പിഴയും ലഭിക്കും. പട്ടികളെ വളര്‍ത്തുന്നവര്‍ക്കും പുതിയ നിയമത്തില്‍ നിയന്ത്രണങ്ങളുണ്ട്. കോളറും തുടലുമില്ലാതെ പട്ടികളെ പൊതുസ്ഥലത്ത് കൊണ്ടുവരാന്‍ പാടില്ല. പൊതുസ്ഥലത്ത് നായ്ക്കളെ നിയന്ത്രിക്കാന്‍ പരാജയപ്പെടുന്ന ഉടമസ്ഥരും ഒരുമാസം മുതല്‍ ആറ് മാസം വരെ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരും. പതിനായിരം മുതല്‍ അഞ്ച് ലക്ഷം വരെ പിഴയും ലഭിക്കാം.

ഇതോടൊപ്പം രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നവയടക്കം മുഴുവന്‍ മൃഗങ്ങളെയും രജിസ്റ്റര്‍ ചെയ്യും, അവയുടെ കണക്കുകള്‍ സൂക്ഷിക്കും. വന്യജീവികള്‍ കൈവശമുള്ളവര്‍ക്ക് അവയെ അധികൃതര്‍ക്ക് കൈമാറാന്‍ ആറുമാസത്തെ സമയം അനുവദിച്ചിട്ടുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

admin - admin

contributor

Similar News