ദുബൈയില്‍ ആരോഗ്യ ഇന്‍ഷൂറസിനുള്ള സമയപരിധി അവസാനിക്കുന്നു

Update: 2018-05-14 01:41 GMT
Editor : Ubaid
ദുബൈയില്‍ ആരോഗ്യ ഇന്‍ഷൂറസിനുള്ള സമയപരിധി അവസാനിക്കുന്നു
Advertising

ദുബൈയിലെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഡിസംബര്‍ 31 ന് ശേഷം ആരോഗ്യ ഇന്‍ഷൂറന്‍സ് ഇല്ലെങ്കില്‍ ഒരു ജീവനക്കാരന് മാസം 500 ദിര്‍ഹം വീതമാണ് സ്പോണ്‍സറും കമ്പനിയും പിഴ നല്‍കേണ്ടി വരിക

Full View

ദുബൈ നിവാസികള്‍ക്ക് നിര്‍ബന്ധ ആരോഗ്യ ഇന്‍ഷൂറസ് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ അനുവദിച്ച സമയപരിധി അവസാനിക്കുന്നു. ഈമാസം 31 ന് ശേഷം ഇന്‍ഷൂറന്‍സില്ലെങ്കില്‍ സ്പോണ്‍സര്‍മാരില്‍ നിന്ന് പിഴ ഈടാക്കി തുടങ്ങും. ഇന്‍ഷൂറന്‍സില്ലാതെ പുതിയ വിസ അനുവദിക്കുന്നതും, വിസ പുതുക്കുന്നതും നിര്‍ത്തിവെക്കും.

ദുബൈയിലെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഡിസംബര്‍ 31 ന് ശേഷം ആരോഗ്യ ഇന്‍ഷൂറന്‍സ് ഇല്ലെങ്കില്‍ ഒരു ജീവനക്കാരന് മാസം 500 ദിര്‍ഹം വീതമാണ് സ്പോണ്‍സറും കമ്പനിയും പിഴ നല്‍കേണ്ടി വരിക. സ്പോണ്‍സര്‍ഷിപ്പിലുള്ള ഭാര്യക്കും, മക്കള്‍ക്കും, മാതാപിതാക്കള്‍ക്കും, വീട്ടുജോലിക്കാര്‍ക്കും ആരോഗ്യ ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പാക്കിയിട്ടില്ലെങ്കില്‍ പ്രവാസികളും പിഴ നല്‍കേണ്ടി വരും. അടിസ്ഥാന ആരോഗ്യ ഇന്‍ഷൂറസ് പ്രിമിയത്തിന് വര്‍ഷം 565 ദിര്‍ഹം മുതല്‍ 650 ദിര്‍ഹം വരെയാണ് ചെലവ് വരിക. 4,000 ദിര്‍ഹത്തിന് താഴെ ശന്പളമുള്ള ജീവനക്കാര്‍ക്ക് വര്‍ഷം ഒന്നരലക്ഷം ദിര്‍ഹമിന്റെ വരെ ചികില്‍സയാണ് ഉറപ്പുനല്‍കുന്നത്.

ദുബൈ ഹെല്‍ത്ത് അതോറിറ്റിയും താമസകുടിയേറ്റ വകുപ്പും സംയുക്തമായാണ് ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കുന്നത്. അതോറിറ്റി അംഗീകരിച്ച 50 ഇന്‍ഷൂറന്‍സ് കന്പനികളില്‍ നിന്ന് പോളിസി സ്വന്തമാക്കാം. ആരോഗ്യ ഇന്‍ഷൂറന്‍സ് നല്‍കാത്ത കന്പനികള്‍ക്ക് പിഴക്ക് പുറമെ, അവരുടെ വിസാ നടപടികളും വിലക്കും. പുതിയ വിസ നല്‍കുന്നതും വിസ പുതുക്കുന്നതും നിര്‍ത്തിവെക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മുഴുവന്‍ കന്പനി ജീവനക്കാര്‍ക്കും ഇന്‍ഷൂറന്‍സ് ഉറപ്പാക്കാനുള്ള കാലാവധി ജൂലൈ 31 ന് അവസാനിച്ചിരുന്നു. വിസാ വിലക്കുകള്‍ ഏര്‍പ്പെടുത്തുന്നതിന് ആറ് മാസം കൂടി സമയം അനുവദിക്കുകയായിരുന്നു.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News