സൗദി റെന്റ് എ കാര്‍ സ്ഥാപനങ്ങള്‍‌ പ്രതിസന്ധിയില്‍

Update: 2018-05-14 09:13 GMT
സൗദി റെന്റ് എ കാര്‍ സ്ഥാപനങ്ങള്‍‌ പ്രതിസന്ധിയില്‍
Advertising

വിവിധ നഗരങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് റെന്റ് എ കാര്‍ സ്ഥാപനങ്ങള്‍ നേരിടുന്ന പ്രതിസന്ധി പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നത്

സൗദി റെന്റ് എ കാര്‍ മേഖലയിലെ സ്വദേശിവത്കരണത്തിന് രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ സ്ഥാപന പ്രതിസന്ധിയില്‍. വിവിധ നഗരങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് റെന്റ് എ കാര്‍ സ്ഥാപനങ്ങള്‍ നേരിടുന്ന പ്രതിസന്ധി പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നത്. പരിചയസമ്പന്നരും സന്നദ്ധരുമായ സ്വദേശി ജോലിക്കാരെ സമയത്ത് ലഭിക്കാത്തതാണ് സ്ഥാപന ഉടമകള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നത്. രണ്ട് ഷിഫ്റ്റില്‍ ജോലി ചെയ്യാന്‍ സ്വദേശി യുവാക്കള്‍ സന്നദ്ധമാവാത്തതാണ് ഇതിന് മുഖ്യ കാരണം. പെരുന്നാള്‍ അവധി ദിനങ്ങള്‍, വാരാന്ത്യ ഒഴിവുദിനങ്ങള്‍ തുടങ്ങി പൊതു അവധി ദിനങ്ങളില്‍ റെന്റ് എ കാര്‍ മേഖല സജീവമാകുമെന്നതിനാല്‍ ഈ ദിനങ്ങളിലും ജോലി ചെയ്യാന്‍ സ്വദേശി ജോലിക്കാര്‍ തയ്യാറാവേണ്ടി വരും. ഇത്തരം സന്നദ്ധതയില്ലായ്മയും ജോലിക്കാരെ ആവശ്യത്തിന് ലഭിക്കാതിരിക്കാന്‍ കാരണമാവുന്നുണ്ട്. ജോലിക്ക് തയ്യാറായി വരുന്ന സ്വദേശികള്‍ക്ക് റെന്റ് എ കാര്‍ തൊഴില്‍ മേഖലയിലുള്ള പരിചയക്കുറവാണ് മറ്റൊരു പ്രതിസന്ധി.

Full View

ഞായറാഴ്ച മുതലാണ് ഈ മേഖലയില്‍ തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ച സ്വദേശിവത്കരണം പ്രാബല്യത്തില്‍ വരുന്നത്. ഈ സാഹചര്യത്തിലാണ് അവസ്ഥ ശരിപ്പെടുത്താനും സ്വദേശികളെ നിയമിക്കാനും സാധിക്കാത്ത സ്ഥാപനങ്ങള്‍ അടച്ചിടുന്നത്. നിയമലംഘനത്തിന്റെ പിഴയും ശിക്ഷയും ഒഴിവാക്കാനാണ് നിശ്ചിത തിയതിക്കു മുമ്പ് തന്നെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കുന്നത്.

Tags:    

Similar News