ഇ- ഗേറ്റുകളില്‍ എമിറേറ്റ്സ് ഐഡി കാര്‍ഡ് ഉപയോഗിക്കാമെന്ന് ദുബൈ

Update: 2018-05-15 14:45 GMT
Editor : Jaisy
ഇ- ഗേറ്റുകളില്‍ എമിറേറ്റ്സ് ഐഡി കാര്‍ഡ് ഉപയോഗിക്കാമെന്ന് ദുബൈ
Advertising

എമിഗ്രേഷന്‍ നടപടികള്‍ മിനിറ്റുകള്‍ക്കകം പൂര്‍ത്തിയാക്കി പുറത്തിറങ്ങാന്‍ കഴിയുന്ന സംവിധാനമാണ് ഇ- ഗേറ്റ്.

യു.എ.ഇയിലെ താമസക്കാര്‍ക്കുള്ള ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് എമിഗ്രേഷന്‍ നടപടികള്‍ അതിവേഗം പൂര്‍ത്തിയാക്കാന്‍ ദുബൈ വിമാനത്താവളത്തില്‍ സൗകര്യം ഏര്‍പ്പെടുത്തി. വിമാനത്താവളം ടെര്‍മിനല്‍ മൂന്നിലെ ആഗമന വിഭാഗം ഇ- ഗേറ്റുകളില്‍ ഇനി എമിറേറ്റ്സ് ഐ.ഡി കാര്‍ഡ് ഉപയോഗിക്കാമെന്ന് ദുബൈ താമസ- കുടിയേറ്റ വകുപ്പ് അറിയിച്ചു.എമിഗ്രേഷന്‍ നടപടികള്‍ മിനിറ്റുകള്‍ക്കകം പൂര്‍ത്തിയാക്കി പുറത്തിറങ്ങാന്‍ കഴിയുന്ന സംവിധാനമാണ് ഇ- ഗേറ്റ്. ഇതുവരെ പാസ്പോര്‍ട്ട് സ്കാന്‍ ചെയ്ത് പുറത്തിറങ്ങാനുള്ള സൗകര്യമാണ് ഇ- ഗേറ്റില്‍ ഒരുക്കിയിരുന്നത്.

ദുബൈ എമിഗ്രേഷന്‍ വകുപ്പും എമിറേറ്റ്സ് ഐഡന്‍റിറ്റി അതോറിറ്റിയും സംയുക്തമായാണ് പുതിയ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്വദേശികള്‍ക്കും താമസ വിസയുള്ള സ്വദേശികള്‍ക്കും സംവിധാനം ഉപയോഗപ്പെടുത്താം. ഇതിന് പ്രത്യകേ ഫീസൊന്നും നല്‍കേണ്ടതില്ല. എമിറേറ്റ്സ് ഐ.ഡി പ്രത്യകേം രജിസ്റ്റര്‍ ചെയ്യണ്ട കാര്യവുമില്ളെന്ന് ദുബൈ താമസ- കുടിയേറ്റ വകുപ്പ് ഉപതലവന്‍ മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍ പറഞ്ഞു. യാത്രക്കാര്‍ക്ക് ഏറ്റവും വേഗത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നതിന് സൗകര്യമൊരുക്കാനാണ് ഇത്തരമൊരു പദ്ധതി ആവിഷ്കരിച്ചത്. വിമാനം ഇറങ്ങി വരുന്ന യാത്രക്കാര്‍ ഇ- ഗേറ്റിന് സമീപമത്തെി എമിറേറ്റ്സ് ഐ.ഡി സ്കാന്‍ ചെയ്താല്‍ മിനിറ്റുകള്‍ക്കകം എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി കവാടം തുറക്കും. എമിഗ്രേഷന്‍ കൗണ്ടറിന് മുന്നില്‍ ദീര്‍ഘനേരം വരി നില്‍ക്കേണ്ട അവസ്ഥ ഇതോടെ ഒഴിവാകും. നിലവില്‍ ടെര്‍മിനല്‍ മൂന്നിലെ ആഗമന വിഭാഗത്തില്‍ 28 ഇ-ഗേറ്റുകളാണുള്ളത്. ക്രമേണ ടെര്‍മിനല്‍ ഒന്നിലേക്കും രണ്ടിലേക്കും പുറപ്പെടല്‍ വിഭാഗത്തിലേക്കും വ്യാപിപ്പിക്കാന്‍ ഉദ്ദശേിക്കുന്നതായി താമസ- കുടിയേറ്റ വകുപ്പ് വിമാനത്താവളകാര്യ അസി. ഡയറക്ടര്‍ ജനറല്‍ ലഫ്. കേണല്‍ തലാല്‍ അല്‍ ശന്‍ഖീതി പറഞ്ഞു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News