റിയാദിലും സ്ത്രീകള്‍ സ്റ്റേഡിയത്തില്‍ കളി കാണാനെത്തി

Update: 2018-05-15 18:08 GMT
റിയാദിലും സ്ത്രീകള്‍ സ്റ്റേഡിയത്തില്‍ കളി കാണാനെത്തി
Advertising

സൌദിയിലെ പ്രമുഖ ക്ലബ്ബുകളായ അല്‍ ഹിലാല്‍- ഇത്തിഹാദ് മത്സരം കാണാനായിരുന്നു ഇത്

ജിദ്ദക്ക് പിന്നാലെ റിയാദിലും സ്ത്രീകള്‍ സ്റ്റേഡിയത്തിലേക്ക് പ്രവേശിച്ചു. സൌദിയിലെ പ്രമുഖ ക്ലബ്ബുകളായ അല്‍ ഹിലാല്‍- ഇത്തിഹാദ് മത്സരം കാണാനായിരുന്നു ഇത്. നൂറ് കണക്കിന് സ്ത്രീകളും കുടുംബങ്ങളും മത്സരം കാണാനെത്തി. വരുമാനമേറിയതോടെ കൂടുതല്‍ മത്സരങ്ങളിലേക്ക് സ്ത്രീകള്‍ക്ക് പ്രവേശമുണ്ടാകും. അന്‍പതിനായിരത്തോളം പേരാണ് റിയാദിലെ കിങ് ഫഹദ് സ്റ്റേഡിയത്തിലേക്കെത്തിയത്.

Full View

സ്ത്രീകളുടെ ഭാഗത്ത് ടിക്കറ്റ് കൌണ്ടര്‍ മുതല്‍ സേവനത്തിന് വരെ വനിതകള്‍. ഭൂരിഭാഗവും സ്ത്രീകളും കുട്ടികളും. ഇവര്‍ക്കായി സൌകര്യത്തിന് പ്രത്യേക ഭാഗമുണ്ടായിരുന്നു. സംഘാടകരുടെ കണക്ക് തെറ്റിക്കാതെ സ്റ്റേഡിയം നിറഞ്ഞു. വരുമാന നേട്ടവും സ്റ്റേഡിയങ്ങള്‍ക്കുണ്ട്. വരും ദിവസങ്ങളില്‍ ഈ ഇനത്തില്‍ വരുമാനം കൂടുമെന്നാണ് കണക്കുകള്‍. വനിതകള്‍ക്ക് നിയന്ത്രണങ്ങളിലെ ഇളവ് കഴിഞ്ഞ വര്‍ഷമാണ് പ്രഖ്യാപിച്ചത്. ദമ്മാമില്‍ നടക്കാനിരിക്കുന്ന മത്സരത്തിലും സ്ത്രീകള്‍ക്ക് പ്രവേശമുണ്ടാകും.

Tags:    

Similar News